വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം നടത്തി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ഓണാഘോഷം അജ്മാൻ റിയൽ വാട്ടർ ഓഡിറ്റോറിയത്തിൽ വച്ച് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വൈസ്പ്രസിഡന്റ് അഡ്മിൻ സി.യു മത്തായി എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

സെപ്റ്റംബർ 18ന് രാവിലെ തുടങ്ങിയ ഓണാഘോഷങൾക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി എഴുന്നുള്ളത്തും, വിഭവ സമൃദ്ധമായ ഓണസദ്യയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഗ്ലോബൽ വൈസ്പ്രസിഡന്റ് സി.യു.മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുഖ്യാതിഥി ആയിരുന്നു.

publive-image

ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ ഓണസന്ദേശം നൽകി. പ്രോവിൻസ് ചെയർമാൻ തോമസ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്തുക്കുട്ടി കോൺ, ജനറൽ കൺവീനർ ഷാബു സുൽത്താൻ, ഗ്ലോബൽ വൈസ്പ്രസിഡന്റ് ചാൾസ് പോൾ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, വൈസ്പ്രസിഡന്റ് വിനീഷ് മോഹൻ എന്നിവർ സംസാരിച്ചു. ദുബായ് പ്രോവിൻസ് സെക്രട്ടറി ലാൽ ഭാസ്കർ സ്വാഗതവും, ട്രഷറർ ജൂഡിൻ നന്ദിയും രേഖപ്പെടുത്തി.

ഗ്ലോബൽ ഭാരവാഹികളായ റ്റി.വി.എൻ കുട്ടി, വർഗീസ് പനക്കൽ, പോൾ വടശേരി, ജാനറ്റ് വർഗ്ഗീസ്, ശാന്ത പോൾ, പ്രൊമത്യൂസ് ജോർജ് എന്നിവരും റീജിയണൽ ഭാരവാഹികളായ ഷാഹുൽ ഹമീദ്, വിനീഷ് മോഹൻ, സന്തോഷ് കേട്ടേത്ത്, സി.എ.ബിജു, ജയൻ വടക്കേവീട്ടിൽ, ഷീല റെജി, എസ്ഥേർ ഐസക്, രേഷ്മ റജി എന്നിവരും പങ്കെടുത്തു. വൈകിട്ട് രാജേഷ് അടിമാലിയുടെ നേതൃത്വത്തിൽ വൺ മാൻ ഷോയും, ഗായകരായ ലേഖ, നജീം, അനൂജ, നൗഫൽ, എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. പ്രമുഖ അവതാരക ഡയാന പ്രോഗ്രാം അവതാരകയായിരുന്നു.

Advertisment