Advertisment

ടാല്‍റോപ് അക്കാഫ് ഇവെന്റ്സ് ശ്രാവണപൗർണ്ണമി ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബൈ: കേരളത്തിലെ 170 -ലധികം കോളേജ് അലുംനികളുടെ യുഎയിൽ വസിക്കുന്ന പൂർവ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ അക്കാഫ് ഇവെന്റ്സ് ശ്രാവണപൗർണ്ണമി 2022 ഒക്‌ടോബർ രണ്ടിന് വൈവിധ്യമാർന്ന പരിപാടികളോടെ അൽനാസർ ലെഷർലാൻഡിൽ അരങ്ങേറി.

അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ 7 .30 നു ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് ആരംഭം കുറിച്ചു. തിരുവാതിരകളി, ഗ്രൂപ്പ് ഡാൻസ്, പൂക്കളം, പായസം, താര ജോഡി തുടങ്ങിയ വാശിയേറിയ മത്സരങ്ങൾ വിവിധ വേദികളിലായി നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും അക്കാഫ് അലുംനികൾ അവതരിപ്പിച്ച ഘോഷയാത്രയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വനിതകൾ അവതരിപ്പിച്ച ശിങ്കാരി മേളം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതം ആശംസിച്ചതോടെ പൊതുസമ്മേളനം ആരംഭിച്ചു. അക്കാഫിന്റെ പ്രവർത്തനങ്ങളുടെ മികവും കാര്യക്ഷമതയുമാണ് പരിപാടി വീക്ഷിക്കാനെത്തിയ ആയിരങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നതെന്നും വി എസ് ബിജുകുമാർ പറഞ്ഞു.

1994 ൽ തുടങ്ങിയ അക്കാഫിന്റെ പ്രവർത്തനങ്ങൾക്ക് സാർവദേശീയമായ അംഗീകാരങ്ങളുടെ കരുത്താണ് കൂടുതൽ നിർമ്മാണാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ അക്കാഫിനു കഴിയുന്നതെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു.

മനുഷ്യൻ കൂടുതൽ സാമൂഹ്യബോധവുള്ളവരും കൂടുതൽ നന്മകൾ ചെയ്യാൻ കഴിയുന്നവരുമാണെന്നുള്ളതിനു ദൃഷ്ടാന്തമാണ് അക്കാഫിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ കാണിക്കുന്നതെന്ന് സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഓൺലൈൻ വഴി സദസ്സിനോട് സംവദിച്ചുകൊണ്ടു ലുലു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദ്മശ്രീ എംഎ യൂസുഫലി നിർവഹിച്ചു.

publive-image

ഇന്ത്യക്കും യു എ എയ്ക്കും ഇടയിൽ ചാലകമായി നിലകൊള്ളുന്ന പ്രവാസിസുഹൃത്തുക്കളെ സഹായിക്കാൻ ഭാരത സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്സെല്ലെൻസി ഡോക്ടർ അമൻ പുരി പറഞ്ഞു. പ്രവാസസമൂഹത്തിന്റെ സ്പന്ദനം മനസ്സിലാക്കാനും അവരെ ഹൃദയത്തോട് ചേർത്ത് നിർത്താനും അക്കാഫ് പ്രവർത്തകർ എക്കാലവും പരിശ്രമിച്ചിരുന്നുവെന്നും അക്കാഫ് പ്രവർത്തകരുടെ നിരന്തരമായ അധ്വാനത്തിന്റെ ഫലമാണ് ഇക്കാണുന്നതെന്നും അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു

വിവിധങ്ങളായ പദ്ധതികളുടെ ഏകോപനവും കൃത്യമായ നടത്തിപ്പും അക്കാഫിനു പ്രവാസ സമൂഹത്തിൽ അപ്രമേയമായ ഒരു സ്ഥാനമുണ്ടെന്നും ദിനംപ്രതി അക്കാഫ് കൂടുതൽ ജനകീയമാവുകയാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ സൂചിപ്പിച്ചു.

അക്കാഫിനെ പ്രവാസസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തി ചിന്തിക്കാൻ ഒരിക്കലും കഴിയില്ലെന്ന് ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു കൊണ്ട് ശശി തരൂർ എം പി പറഞ്ഞു.

സർക്കാരിന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസികളിൽ എത്തിക്കുക അക്കാഫിനെപ്പോലെ സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് ഓൺലൈനിൽ ആശംസകൾ നേർന്നു കൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സൂചിപ്പിച്ചു.

പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയ ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഉബൈദ് സുഹൈൽ അൽ മക്തൂം സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. പ്രധാന അതിഥിയായെത്തിയ ദുബായ് കസ്റ്റംസ് മാനേജർ യാക്കൂബ് അൽ അലി സദസ്സിനെ അഭിവാദ്യം ചെയ്തു.

publive-image

അഭിനയ മികവിന്റെ അറുപതാണ്ടുകൾ പിന്നിട്ട അഭിനേത്രി ഷീലാമ്മയെ ആദരിച്ചു. അക്കാഫ് പ്രവർത്തകരുടെ പ്രവർത്തനമികവിന്റെ നന്മകൾ ലോകമെങ്ങും വ്യാപിക്കട്ടെയെന്നു ആശംസിച്ചു കൊണ്ട് ഷീലാമ്മ സദസ്സിനോട് സംവദിച്ചു. പുതുമയാർന്നതും മികവാർന്നതുമായ പരിപാടികൾ പ്രവാസ സമൂഹത്തിലേക്കെത്തിക്കുന്നതിൽ അക്കാഫ് എന്നും മുന്നിലാണെന്ന് അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ അഭിപ്രായപ്പെട്ടു.

ശ്രാവണപൗർണ്ണമിയുടെ പ്രവർത്തനമികവുകൾ ശ്രാവണപൗർണ്ണമി ജനറൽ കൺവീനർ ഷിബു മുഹമ്മദ് സദസ്സിനു വിവരിച്ചു കൊടുത്തു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

അക്കാഫ് വൈസ് ചെയർമാൻമാരായ അഡ്വ.ബക്കറലി, മഷൂം ഷാ അക്കാഫ് വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥൻ, അക്കാഫ് ജോയിന്റ് സെക്രട്ടറിമാരായ അമീർ കല്ലട്ര, ബെൻസി സൈമൺ, അക്കാഫ് ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, അക്കാഫ് കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ വി സി മനോജ്, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ്, വനിതാ വിഭാഗം ജനറൽ സെക്രട്ടറി വിദ്യ പുതുശ്ശേരി, ശ്രാവണ പൗർണമി എക്‌സ്‌കോം കോഓർഡിനേറ്റർ സുധീർ പൊയ്യാറ, ജോയിന്റ് കൺവീനേഴ്‌സ് സന്ദീപ് പെഴേരി, സുരേഷ് പ്രീമിയർ, മഞ്ജു രാജീവ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

സദസ്സിലും വേദിയിലും പരിപാടികൾ ക്രമീകരിക്കുന്നതിലും അവതരിപ്പിക്കുന്നതിലും അക്കാഫ് സെക്രട്ടറി മനോജ് കെ വി നേതൃത്വം നൽകി.

പ്രമുഖ ആർ ജെ മിഥുൻ രമേശ് അവതാരകനായിരുന്നു.

അക്കാഫ് ട്രെഷറർ ജുഡിന്‍ ഫെര്‍ണാണ്ടസ് നന്ദി പ്രകാശിപ്പിച്ചു. വാശിയേറിയ പായസ മത്സരത്തിൽ മഹാരാജ ടെക്നിക്കൽ ഇന്‍സ്റ്റിറ്റൂട്ടിലെ മണി യു വി ഒന്നാം സ്ഥാനവും,സെന്റ് അലോഷ്യസ് കോളേജിലെ ജൂലി വിൻസെന്റ് രണ്ടാം സ്ഥാനവും ഫാത്തിമ മാതാ കോളേജിലെ നബീസത് മൂന്നാം സ്ഥാനവും എസ് കെ വി സി ഇന്റെർനാഷണനിലെ രാജി പോത്സാഹന സമ്മാനത്തിനും അർഹയായി.

publive-image

സദസ്സിനെയാകമാനം കോരിത്തരിപ്പിച്ച തിരുവാതിര മത്സരത്തിൽ വിമല കോളേജ് ഒന്നാം സ്ഥാനവും, ബാർട്ടൻ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനവും, എസ് എൻ കോളേജ് വർക്കല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാണികൾ ആഹ്ളാദത്തിമിർപ്പിലായ ഗ്രൂപ്പ് ഡാൻസിൽ സെന്റ് അലോഷ്യസ് കോളേജ് ഒന്നാം സ്ഥാനവും, വിമല കോളേജ് രണ്ടാം സ്ഥാനവും, മലബാർ ക്രിസ്ത്യൻ കോളേജ് മൂന്നാം സ്ഥാനവും നേടുകയുണ്ടായി.

മുപ്പതിലധികം കോളേജുകൾ അണിനിരന്ന പൂക്കള മത്സരം ഏറെ പുതുമകളും വൈവിധ്യവും നിറഞ്ഞതായിരുന്നു.സെന്റ് അലോഷ്യസ് കോളേജ് ഒന്നാം സ്ഥാനവും, കെ എം സി ടി പോളിടെക്നിക് ആൻഡ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനവും, എം ജി കോളേജ് തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടുകയുണ്ടായി.

കാണികളിൽ ഏറെ കൗതുകം ജനിപ്പിച്ച താര ജോഡി മത്സരത്തിൽ ദിലീപ് -ഷീന ജോഡികൾ ഒന്നാം സ്ഥാനവും, വിൻസി -ശ്രുതി ജോഡികൾ രണ്ടാം സ്ഥാനവും, മണികണ്ഠൻ - ലക്ഷ്മി ജോഡികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. ഡൈനാമിക് ജോഡികളായി ജോ -ജിഷ ജോഡികൾ തെരഞ്ഞെടുക്കപ്പെട്ടു.

പ്രോത്സാഹന സമ്മാനം വിവേക് - സൗമ്യ ജോഡികളും സുധീർ - ആങ്കി ജോഡികളും കരസ്ഥമാക്കി.

അനുഗ്രഹീത കലാകാരന്മാരായ അനൂപ് ശങ്കർ, സ്റ്റീഫൻ ദേവസ്യ, രാജേഷ് ചേർത്തല എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത സന്ധ്യ വൈവിധ്യം കൊണ്ടും ആസ്വാദന നിലവാരത്തിലും ഏറെ മികവ് പുലർത്തിയെന്ന് മീഡിയ കോ-ഓർഡിനേറ്റർമാരായ സിന്ധു ജയറാമും അബ്ദുൽ സത്താറും മീഡിയ കൺവീനർ ഉമർ ഫറൂക്കും അറിയിച്ചു.

Advertisment