ആത്മഹത്യാശ്രമം തടയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണു, ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

publive-image

ദുബായ്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കൊല്ലം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ റിട്ട.എസ്. ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണൻ (30) ആണ് മരിച്ചത്.

Advertisment

ജബൽ അലിയിലാണ് സംഭവം. കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന ബിലു യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ശ്രമിക്കുന്നത് കണ്ട് തടയുകയായിരുന്നു. ഇതിനിടയിലാണ് താഴേക്കു വീണത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഭാര്യ: ലക്ഷ്മി. അച്ഛന്റെ മരണത്തെത്തുടർന്ന് നാട്ടിൽ എത്തിയ ബിലു രണ്ടുമാസം മുൻപായിരുന്നു ദുബായിലേയ്ക്ക് തിരിച്ചുപോയത്.

Advertisment