വർക്കല ശിവഗിരി തീർത്ഥാടനത്തിൻറെ 90-ആം വാർഷികവും ശിവഗിരി ബ്രഹ്മ വിദ്യാലയിെൻറെ കനക ജൂബിലിയും വിപുലമായ പരിപാടികേളാെട യുഎഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലുള്ള ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒക്ടോബർ 30ന് രാവിലെ 9 മണിക്ക് കേരളത്തിൻറെ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
ലോക പ്രശസ്ത ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരനും വാഗ്മിയുമായ മുജീബ് ജയ്‌ഹൂണിന് ശ്രീ നാരായണ ഗുരു ശ്രേഷ്ഠ 2022 പുരസ്കാരം ശിവഗിരി മഠാധിപതിയുടെ സാന്നിധ്യത്തിൽ സമ്മാനിക്കും. ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികൾ കോർത്തിണക്കി മുജീബ് ജയ്‌ഹൂൺ രചിച്ച സ്ലോഗൺസ് ഓഫ് ദി സേജ് (Slogans Of the Sage) എന്ന ആഗോള ശ്രദ്ധ നേടിയ പുസ്‌തകത്തിന്റെ മലയാളപതിപ്പ് "സയ്യിദിന്റെ സൂക്തങ്ങൾ" വേദിയിൽ പ്രകാശിപ്പിക്കും.
ഷാർജയിൽ സ്ഥിരതാമസമാക്കിയ മുജീബ് ജയ്‌ഹൂൺ ഒമ്പത് പുസ്തകങ്ങളുടെ രചയിതാവാണ്. യുഎഇ സഹിഷ്ണുത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്, ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അമേരിക്കൻ ജൂത പണ്ഡിതൻ ലീ വിയസ്മാൻ പോലെയുള്ള നിരവധി ലോക രാഷ്ട്ര നായകർക്കും പണ്ഡിതർക്കും ജൈഹൂൻ ഈ ഗ്രൻഥം സമ്മാനിച്ചിട്ടുണ്ട്. മതസൗഹാര്‍ദം, സഹിഷ്ണുത, ദേശീയോദ്ഗ്രഥനം, ഇസ്ലാമിക് അദ്ധ്യാത്മ ദര്‍ശനം തുടങ്ങി അനേകം പ്രമേയങ്ങളടങ്ങിയ ഈ കോഫി ടേബിള്‍ പുസ്തത്തിൽ ഷിയാസ് അഹമ്മദിന്റെ മനോഹരമായ ചിത്രങ്ങളും ചേര്‍ത്തുവച്ചിട്ടുണ്ട്.
ലോകമെമ്പാടും ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണ് ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുെടനേതൃത്വത്തിൽ നടത്തുന്നത്. യുഎഇയിൽ ഉള്ള ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ കനക നവതി 2022 എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത് എന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. വൈ.എ റഹീം അറിയിച്ചു.
രാവിെല 7 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ സാംസ്കാരിക സമ്മേളനം. കലാപരിപാടികൾ, സംഗീത വിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ, ശ്രീമദ് വിശ്വേശ്വരാനന്ദ സ്വാമികൾ, ജിഡിപിഎസ് രക്ഷാധികാരി ഡോ. കെ. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിശ്വഗുരു ശ്രീ നാരായണ ഗുരു ദേവന്റെ ദർശനങ്ങളെപ്പറ്റിയും തീർത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങളെ ആസ്പദമാക്കിയുമുള്ള പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ചടങ്ങിൽ ഗുരുധർമ്മ പ്രചരണസഭ വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ്, എന്‍ടിവി ചെയർമാൻ മാത്തുക്കുട്ടി കടോളിൽ, ജിഡിപിഎസ് മാതൃസഭ രക്ഷാധികാരി അജിത രാജൻ, കനക നവതി ജനറൽ കൺവീനർ കലാധർദാസ്, പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള എന്നിവർ സംസാരിക്കും.
സാംസ്കാരിക സമ്മേളനത്തിൽ വെച്ച് റോയൽ ഫർണിചർ ഫൗണ്ടർ സുഗതൻ, അൽ അമാനി ഗ്രൂപ് ചെയർമാൻ ടി.എസ് രാജൻ, വിജയ ഇന്റർനാഷണൽ കൺെവൻഷൻസെന്റർ ഫൗണ്ടർ കെ.പി വിജയൻ എന്നീ മഹത് വ്യക്തികളെ ആദരിക്കും.
ഉച്ചക്ക് ശേഷം പ്രശസ്ത സിനിമ പിന്നണി ഗായകരായ ശ്രീനാഥും സോണിയയും ദേവിക സൂര്യപ്രകാശും ഒപ്പം യുഎഇയിലുള്ള ഗായകരും ഒന്നിച്ചുള്ള മൂസിക്കൽ ഷോയും ഉണ്ടായിരിക്കുന്നതാണ്.