/sathyam/media/post_attachments/cZVVheRc9GzGGhBZcP3O.jpg)
ദുബായ്:വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം ഡിസംബർ രണ്ടിന് "വേൾഡ് മലയാളി ക്യുൻ 2022" സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നവംബർ 10 ന് മുൻപ് ഡബ്ല്യുഎംസി വെബ്സൈറ്റായ http://www.wmcme.org/malayaleequeen എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
നവംബർ 13 ന് ഷാർജ അൽ നഹ്ദ സഫീർ മാളിൽ വെച്ചായിരിക്കും ഇതിന്റ ഒഡിഷൻ റൗണ്ട് നടക്കുക. മത്സരാടിസ്ഥാനത്തിൽ അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഗ്രൂമിംഗ് സെഷനുശേഷം ഡിസംബർ രണ്ടിന് ദുബായ് ക്രൗൺ പ്ലാസയിൽ നടക്കുന്ന ഫൈനൽ മത്സര റൗണ്ടുകളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.
പതിനെട്ടിനും നൽപ്പത്തിയഞ്ചിനും ഇടയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും ഇത് മലയാളി വനിതകൾക്ക് വേണ്ടി യുഎഇയിൽ നടക്കുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിന് വേദിയാകുമെന്നും ഡബ്ല്യുഎംസി മിഡിലീസ്റ്റ് വനിതാ വിഭാഗം മിഡിലീസ്റ്റ് ഭാരവാഹികളായ എസ്താർ ഐസക്, റാണി ലിജേഷ്, സ്മിതാ ജയൻ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us