യുഎഇയുടെ അമ്പത്തൊന്നാം ദേശിയ ദിനാഘോഷതോടനുബന്ധിച്ചു 51 മീറ്റർ നീളത്തിൽ ഭീമൻ കേക്കൊരുക്കി യാബ് ലീഗൽ സർവീസിസ്

New Update

publive-image

ഷാർജ:യുഎഇയുടെ അമ്പത്തൊന്നാം ദേശിയ ദിനം പ്രൗഡഗംഭീരമായി സ്വദേശികളും വിദേശികളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന വേളയിൽ ഭീമൻ കേക്കുമായി യുഎഇയിലെ പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗൽ സർവീസിസ്. 51 മീറ്റർ നീളത്തിലാണ് കേക്ക് ഒരുക്കിയത്.

Advertisment

ഇന്ന് രാവിലെ 11 മണിക്ക് ഷാർജയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്‌ഘാടന കർമ്മം ഷാർജ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി, യാബ് ലീഗൽ സർവീസസിന്റെ സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.

publive-image

പോറ്റമ്മ നാടെന്ന് വിശേഷിപ്പിക്കുന്ന യുഎഇയോടുള്ള ആദര സൂചകമായാണ് ഇത്തരത്തിലൊരു ആഘോഷം
നടത്തിയതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. ആദ്യമായാണ് യുഎഇയിൽ ദേശിയ ദിനാഘോഷത്തോടനുബന്ധിച്ചു ഒരു നിയമ സ്ഥാപനം ഇത്ര വലിയ കേക്ക് ഒരുക്കുന്നത്.

ചടങ്ങിൽ ഹിസ് എക്‌സലൻസി താമദ് ഹമദ് അബു ശിഹാബ് (Member of The Federal National Council), ഹിസ് എക്‌സലൻസി അലി സയീദ് അൽ ഖാബി (Ex Advisor To Executive Council Of Dubai), എഞ്ചിനീയർ ആലിയ അൽകാന്തി (Acting Director Of Speakers Office Federal National Council), അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുഐദി, യാബ് ലീഗൽ സർവീസസിന്റെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment