സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുക - പിഎംഎ ഗഫൂർ

New Update

publive-image

അബുദാബി: ഹൃസ്വ സന്ദർശനാര്‍ത്ഥം യുഎഇയിൽ എത്തിയ പ്രശസ്ത ട്രെയിനറും മൊട്ടിവേഷൻ സ്പീക്കറുമായ പിഎംഎ ഗഫൂറിന് അബുദാബിയിലെ ട്രഡീഷണൽ മാർഷൽ ആർട്സ് ഫിറ്റ്നസ് ക്ലബ്ബിൽ ഉജ്ജ്വലമായ സ്വീകരണം നൽകി. ടിഎംഎ ഫാമിലി മെമ്പേഴ്സും സ്റ്റുഡന്‍റ്സും പങ്കെടുത്ത ഫിറ്റ്നസ് അവെയര്‍നസ് ക്ലാസിൽ അദ്ദേഹം മുഖ്യ അഥിതിയായിരുന്നു.

Advertisment

publive-image

ഫേവറിറ്റ് ഫോട്ടോകളെ സേവ് ചെയ്ത് ഫോൾഡറിൽ സൂക്ഷിക്കും പോലെ സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കണം എന്നാലെ മനുഷ്യ ബന്ധങ്ങൾ നന്നായി വളരുകയുള്ളു എന്ന് ടിഎംഎയിൽ ഒരുക്കിയ സ്നേഹ സംഗമത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.

ടിഎംഎ ഫൗണ്ടറും എംഡിയുമായ ശിഹാൻ ഫായിൽ കണ്ണപുരം ഉൽഘാടനം ചെയ്തു. സെൻസായി റഈസ്, സെൻസായി ഗസ്‌നി, സെൻസായി ഷഫീഖ് ചെട്ടിപ്പടി, എഞ്ചിനിയർ മുഹമ്മദ്‌ അൽജീരിയ, അബ്ദുൽ രസാഖ്, അബ്ദുൽ അസീസ്, റഹീദ്, നൗഷാദ്, ജുബൈർ, അബ്ദുൽ ഷുക്കൂർ, ഹാഷിം കണ്ണൂർ, നൗഫൽ എന്നിവര്‍ പങ്കെടുത്തു.

Advertisment