/sathyam/media/post_attachments/Ci0Rl6yjIcubl76AbF4B.jpg)
ദുബായ്:ഗാല സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള അവാർഡ് ദാന ചടങ്ങിൽ ഡബ്ല്യുഎംസി മിഡിലീസ്റ്റ് വനിതാവിഭാഗം നടത്തിയ വേൾഡ് മലയാളി ക്വീൻ മത്സരത്തിൽ ഐശ്വര്യ വിനു നായർക്ക് സൗന്ദര്യ പട്ടവും, ആദ്യ റണ്ണർ അപ്പ് ആയി എലിസമ്പത്ത് ജേക്കബ്, രണ്ടാം റണ്ണർ അപ്പായി വൃന്ദാ പ്രദീപും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തുടർന്ന് മിസ്സ് ഷൈനിങ് സ്റ്റാർ ആയി അരുന്ധതി ലാൽ, മിസ്സ് ബോഡി ബ്യൂട്ടിഫുൾ ആയി ജൂലിയ വിജോബി, മിസ്സ് വിവോസിയസായി പാർവതി അനിൽ കുമാർ, മിസ്സ് ടാലെന്റ്റ് ആയി പ്രീതി കാട്ടൂർ, മിസ്സ് റാമ്പ് വാക്ക് ആയി ഗോപിക ബാബു, മിസ്സ് ഫാഷൻ ഐക്കൺ ആയി പ്രയാഗ ജോൺ, മിസ്സ് കോൺജെനിയാലിറ്റി ആയി അനീഷ നിഷാന്ത് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.
ഡബ്ലിയു.എം.സി മിഡിലീസ്റ്റ് വനിതാ വിഭാഗം ഭാരവാഹികളായ എസ്തർ ഐസക്, റാണി ലിജേഷ്, സ്മിത ജയൻ എന്നിവർ ചടങ്ങിനെ അതിസബോധന ചെയ്തു. സി.യു. മത്തായി പ്രോഗ്രാം കൺവീനറും ജോഷില ഷാബു, ബിന്ദു ബാബു എന്നിവർ ജോയിന്റ് ജനറൽ കൺവീനറുമായ കമ്മിറ്റി യിൽ മിലാന അജിത്, സോണി ലാൽ, ഉഷ സുനിൽ, ബിബി എന്നിവർ ഏകോപനം നടത്തിയതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്‌ബിജുകുമാർ അറിയിക്കുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us