ദുബായ് ഗ്ലോബൽ വില്ലേജിലുള്ള വാക്സ് മ്യൂസിയം ഗ്ലോബൽ ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു

New Update

publive-image

ദുബായ്:കാഴ്ച്ചയുടെ വിരുന്നൊരുക്കി ദുബായ് ഗ്ലോബൽ വില്ലേജിലുള്ള വാക്സ് മ്യൂസിയം ഗ്ലോബൽ ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വില്ലേജിലെ മെഴുകു പ്രതിമകളാണ് ഇത്തവണത്തെ മുഖ്യാകർഷണം. ഗാന്ധിജി, നരേന്ദ്ര മോദി, ബൈഡൻ അടക്കം 16 മഹത് വ്യക്തികളുടെ മെഴുകു പ്രതിമകളുണ്ടിവിടെ. ജീവൻ തുടിയ്ക്കുന്ന ഈ പ്രതിമകൾ ആരേയും അതിശയിപ്പിക്കും.

Advertisment

ഇന്ത്യൻ പവലിയൻ നിർമ്മാണത്തിനു നേതൃത്വം നൽകിയത് പത്തനംതിട്ട സ്വദേശിയും യു എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പ് മേധാവിയുമായ തോമസ് മൊട്ടയ്ക്കലാണ്. ലോകപ്രശസ്തമായ നിരവധി നിർമിതികൾക്ക് നേതൃത്വം നൽകിയത് തോമസ് മൊട്ടയ്ക്കലിൻ്റെ നേത്യത്വത്തിലാണ്.

publive-image

ഗ്ലോബൽ വില്ലേജിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ. രണ്ടു മാസം കൊണ്ടാണ് തോമസ് മൊട്ടയ്ക്കലിന്റെ നേതൃത്വത്തിലുള്ള കമ്പനി പവലിയന്റെ നിർമാണം പൂർത്തിയാക്കിയത്. 10000 ചതുരശ്ര മീറ്ററിൽ ഏറ്റവും മനോഹരമായാണ് ഇന്ത്യൻ പവലിയൻ ഒരുങ്ങിയിരിക്കുന്നത്.

ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ അടയാളങ്ങളും പവലിയനിൽ കാണാം. തനത് കലകൾ, ശിൽപങ്ങൾ തുടങ്ങി ഇന്ത്യയുടെ ആത്മാവറിയുന്ന എല്ലാ മേഖലകളും ഇവിടെ അടുത്തറിയാം.

ഗുജറാത്തിലെ ബറോഡയിലെ ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ മാതൃകയിലാണ് ഇന്ത്യൻ പവലിയന്റെ നിർമാണം. ഇന്ത്യൻ ഗോഥിക് ശൈലിയിലുള്ള മനോഹരമായ നിർമിതിയാണ് ഇത്. എല്ലാ ദിവസവും ഇന്ത്യൻ കലകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

publive-image

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടക്കൽ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ടോമര്‍ ഗ്രൂപ്പ് കമ്പനികളുടെ സിഇഒ ആണ്. 1995 ൽ യു.എസിലെത്തിയ അദ്ദേഹം മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറും അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാനുമായ തോമസ് മൊട്ട വിവിധ സാമൂഹിക സംസ്കാരിക മേഖലകളിലേയും നിറസാന്നിധ്യമാണ്.

വേൾഡ് മലയാളി കൗൺസിൽ അഡ്മിൻ വൈസ് പ്രസിഡൻ്റ് സി.യു. മത്തായി, ചാൾസ് പോൾ, ഡൊമനിക് ജോസഫ്, ശ്രീകുമാർ മാക് ഇവൻ്റ്സ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisment