2022 ഗാലാ അവാർഡ് പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണന്

New Update

publive-image

ദുബായ്:യുഎഇ ദേശീയ ദിനാഘോഷതൊടനു ബന്ധിച്ച് ഗാല (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ്പ് അക്കാദമി) വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് അവർഡുകളും ആദരവും നൽകുകയുണ്ടായി. ദുബായ് ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങിൽ ഗാലാ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അവാർഡ് വിതരണത്തിന് നേതൃത്വം കൊടുത്തു.

Advertisment

ഇന്ത്യൻ സിനിമ ലോകത്തിനു സമഗ്ര സംഭാവനകൾ നൽകിയ, "സ്വയംവരം" സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഗാലാ ഇന്റർനാഷണൽ ക്രീയേറ്റീവ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

ഫൈസൽ കൊട്ടിക്കോലോൺ, മേജർ അലി സഖർ സുൽത്താൻ അൽ സുവൈദി, യാസീൻ മുഹമ്മദ് ജാഫർ,
താരിഖ് ചൗഹാൻ, നജൂമ് അൽ ഗാനെമ്, പ്രശസ്ത ദൃശ്യ മാധ്യമ വ്യക്തിത്വമായ ജോൺ സാമുവേലിന് കലാരംഗത്തിനു നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് ഗാലാ ലിറ്റെററി ലുമിനറി അവാർഡ് സമ്മാനിച്ചു.

കൂടാതെ ഡബ്ലിയു എം സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, വർഗീസ് പനയ്ക്കൽ, ഗോ.പി.ഒ. ഗ്ലോബൽ പ്രസിഡന്റ് സണ്ണി കുളത്തക്കൽ, അക്കാഫ് പ്രസിഡന്റ്‌ ചാൾസ് പോൾ എന്നിവർക്ക് വിവിധ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അവർഡുകൾ ഏറ്റുവാങ്ങി.

ഷാഹുൽഹമീദ്, ഫിറോസ് അബ്ദുള്ള എന്നിവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് വനിതാ വിഭാഗം നടത്തിയ ബ്യൂട്ടി ക്വീൻ മത്സരം ചടങ്ങിന് കൂടുതൽ വർണ്ണപകിട്ടേകി.

സമൂഹത്തിലെ സേവന മണ്ഡലങ്ങളിൽ വൈശിഷ്ട്യം പുലർത്തുന്ന മഹത്തുക്കളെ കണ്ടെത്തുകയും അവരെ സമൂഹത്തിനു മുന്നിലെത്തിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഗാലയുടെ ബാധ്യതയാണെന്നും അത്തരം പ്രവർത്തനങ്ങൾ ഏറെ നന്മയോടെ ഏറ്റെടുക്കാൻ സർവ്വസജ്ജമാണെന്നും ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു.

"രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം" എന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സാംസ്കാരിക സംവാദം പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നയിച്ചു. സംവാദത്തിൽ യു എ എയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ഡബ്ല്യുഎംസി ഗ്ലോബൽ വിപി അഡ്മിൻ സി.യു മത്തായി ജനറൽ കൺവീനറും, മിഡിലീസ്റ്റ് ട്രഷറർ രാജീവ്‌കുമാർ,
അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവനും അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദും പരിപാടികൾ ഹോസ്റ്റ് ചെയ്തതായും മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ അറിയിച്ചു.

Advertisment