ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ 'കൈന്‍ഡ്‌നെസ് ഈസ് എ ഹാബിറ്റ്' കാമ്പെയ്നിന്റെ ഭാഗമായി 7 രാജ്യങ്ങളിലായി നിരക്കിളവുകളോടെയുള്ള 1000 ശസ്ത്രക്രിയകള്‍ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ പ്രഖ്യാപിച്ചു

New Update

publive-image

ദുബായ്:36-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയയേഴ്‌സിന് കീഴില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'കൈന്‍ഡ്‌നെസ് ഈസ് എ ഹാബിറ്റ് (Kindness is a Habtit)' കാമ്പെയ്ന്‍ പ്രഖ്യാപിച്ചു. ഈ കാമ്പെയിന് കീഴില്‍, ദയയും, അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സമൂഹത്തെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുവാനുമാണ് ലക്ഷ്യമിടുന്നത്.

Advertisment

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍, 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികള്‍ വഴി, വിവിധ പരിസ്ഥിതി സൗഹൃദ ഉദ്യമങ്ങള്‍ക്കൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് 1000 ശസ്ത്രക്രിയകളും ആസ്റ്റര്‍ പ്രഖ്യാപിച്ചു. ഇതില്‍ 25% അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെയും വാഗ്ദാനം ചെയ്യും.

publive-image

നമ്മുടെ ഗ്രഹത്തോടും പരിസ്ഥിതിയോടുമുള്ള കരുതല്‍ എന്ന നിലയില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ യുഎഇയിലെ മരുഭൂമിയില്‍ 500 ഗാഫ്, ദേവദാരു മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കൂടാതെ ഇന്ത്യയിലെ വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വിവിധ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ആസ്റ്റര്‍ സ്ഥാപനങ്ങളെ സുസ്ഥിര ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കി കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ദുബായിലെ മെഡ്കെയര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിങ്ങ് ഉള്‍ക്കൊള്ളുന്ന ഭാഗത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഈ പാനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗപ്പെടുത്തും.

1987-ല്‍ ദുബായില്‍ ഒരു ആരോഗ്യ പരിചരണ സേവന ദാതാവായി പ്രയാണം ആരംഭിച്ചത്, മുതല്‍ സമൂഹത്തിന് തിരികെ നല്‍കുകയെന്ന ദൗത്യവുമായി ആസ്റ്റര്‍ മുന്നോട്ട് പോവുകയാണെന്ന് ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

publive-image

ആസ്റ്റര്‍ ഒരു മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനമായി വികസിച്ചപ്പോള്‍, ആസ്റ്റര്‍ വോളണ്ടിയേഴ്‌സിലൂടെ, സമൂഹത്തിന് സേവനമേകുന്ന ദൗത്യങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു. ലോകത്തെ എല്ലാവര്‍ക്കും മികച്ചത് സമ്മാനിക്കുക
എന്ന തിരിച്ചറിവിലൂടെ ഞങ്ങളുടെ സേവന ദൗത്യങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ഈ ചിന്തയോടെയാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് 'കൈന്‍ഡ്‌നെസ് ഈസ് എ ഹാബിറ്റ്' എന്ന കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെ 1,000-ലധികം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യവും, സബ്സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യും. പ്രകൃതി മാതാവിനോട് ദയ കാണിക്കുന്നതിനായി, കാമ്പെയ്നിനിടെ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

28,000-ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഓരോരുത്തര്‍ക്കും സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കും. കാമ്പെയ്ന്‍ കാലയളവില്‍, #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യപ്രവൃത്തികള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായുളള നടപടികളും സ്വീകരിക്കുമെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

publive-image

ആസ്റ്ററിന്റെ സ്വന്തം ജീവനക്കാരില്‍ നിന്ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പെയിന്‍, മറ്റ് കോര്‍പ്പറേറ്റുകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, എന്‍ജിഒകള്‍, പൊതുജനങ്ങള്‍ എന്നിവരെയും ഈ ലക്ഷ്യത്തിലേക്ക് അണിചേരാന്‍ പ്രോത്സാഹിപ്പിക്കും. അന്ധനായ ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക, അല്ലെങ്കില്‍ രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കുക, വ്യക്തികള്‍ അല്ലെങ്കില്‍ കുടുംബങ്ങള്‍, ആളുകള്‍, സമൂഹത്തിലെ വിവിധ കൂട്ടായ്മകള്‍ എന്നിവര്‍ക്കെല്ലാം അനുകമ്പ ഒരു ശീലമായി സ്വീകരിക്കാന്‍ ഈ കാമ്പെയിനില്‍ ഒരുമിച്ചുചേരാം.

ഈ ലക്ഷ്യത്തില്‍ പങ്കുചേരാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സേവന പ്രവൃത്തികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാനും #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിക്കാം. @astervolunteers, @asterdmhealthcare എന്നിവയിലേക്കും പോസ്റ്റുകള്‍
ടാഗ് ചെയ്യാവുന്നതാണ്.

ആസ്റ്ററിന്റെ 36-ാം സ്ഥാപക ദിനം സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമത്തിനായാണ് സമര്‍പ്പിക്കുന്നത്. ഒപ്പം 7 രാജ്യങ്ങളിലെ 28,000 ലധികം ജീവനക്കാര്‍ക്കും സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധനയും വാഗ്ദാനം ചെയ്യുന്നു.

Advertisment