വതാനി അൽ എമറാത് ഫൗണ്ടേഷൻ വേൾഡ് വോളന്റീർ ദിനാചാരണത്തിന്റ ഭാഗമായി സാമൂഹിക സന്നദ്ധ സേവനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

New Update

publive-image

ദുബായ്:വതാനി അൽ എമറാത് ഫൗണ്ടേഷൻ വേൾഡ് വോളന്റീർ ദിനാചാരണത്തിന്റ ഭാഗമായി സാമൂഹിക സന്നദ്ധ സേവനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയുണ്ടായി. തിരുവനന്തപുരം നിവാസിയും അക്കാഫ് ഇവെന്റ്സ് ജനറൽ സെക്രട്ടറിയുമായ വി.എസ്‌.ബിജുകുമാർ, തൃശൂർ സ്വദേശിയും അക്കാഫ് കൾച്ചറൽ കോർഡിനേറ്ററുമായ വി.സി.മനോജ്‌ എന്നിവർ ദുബായ് ചേമ്പർ ഓഫ് കോമേഴ്‌സ് അങ്കണത്തിൽ വച്ചുനടന്ന ചടങ്ങിൽ പ്രത്യക അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.

Advertisment

സാമൂഹിക പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനങ്ങൾക്കുമാണ് അംഗീകാരം കൊടുത്തത്. ഇരുവരും അക്കാഫ് ഇവിന്റ്സിന്റ ഭാഗമായാണ് വതാനി അൽ എമറാത് ഫൗണ്ടേഷന്റെ വോളന്റീർമാരായി സേവനമനുഷ്ഠിച്ചുപോരുന്നത്.

publive-image

യു.എ.ഇ. ഫെഡറൽ നാഷണൽ കൌൺസിൽ അംഗവും വതാനി അൽ എമറാത് ഫൗണ്ടേഷൻ സി.ഇ.ഒ. യുമായ ഹിസ് എക്സെലെൻസി ദെറാർ ഹുമൈദ് അബ്ദുള്ള ബെൽഹോളിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.

ചടങ്ങിൽ വതാനി അൽ എമറാത് ഫൗണ്ടേഷൻ പ്രമുഖ ഭാരവാഹികൾ പങ്കെടുത്തു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ്‌ ചാൾസ് പോൾ, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment