/sathyam/media/post_attachments/NpbJ5DsubMxDttZZ9DwC.jpg)
അബുദാബി:യുഎഇയിൽ ഷാർജ, അബൂദബി എമിറേറ്റുകളില്‍ വിസിറ്റ് വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാമെന്ന നിയമം ഒഴിവാക്കുന്നു. ദുബൈയിൽ ഈ നിയമം ഇതുവരെ പ്രാബല്യത്തിൽ ആയില്ല. വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം.
വിസിറ്റ് വിസയിലുള്ളവർ യുഎഇയിൽ നിന്നുകൊണ്ട് തന്നെ അധികതുക നൽകി വിസ പുതുക്കുകയായിരുന്നു. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെഉപകാരപ്രദമായിരുന്നു. ഈ സംവിധാനം ഒഴിവാക്കുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും.
ഒമാനിൽ പോയി എക്സിറ്റ് അടിച്ച ശേഷം തിരിച്ചെത്തുകയാണ് പ്രവാസികൾ ചെയ്യുന്നത്. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ദുബൈയിൽ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. അതിന് 2000 ദിർഹമിന് മുകളിൽ ചെലവാകും. കോവിഡ് കാലത്തിന് മുൻപും വിസപുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു.
കോവിഡ് എത്തിയതോടെ ഈ നിയമത്തിൽ ഇളവ് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം നടപ്പാക്കുകയാണ്. എന്നാൽ റെസിഡൻസി താമസ വിസക്കാർക്ക് ഈ നിയമം ബാധകമല്ല. ഒമാനിൽ പോയി നിന്നു പുതിയ വിസിറ്റ് വിസക്കോ താമസ വിസക്കോ കാത്തിരിക്കുകയും അതുവഴി കൂടുതൽ ചെലവ് വരികയും ചെയ്യുന്നത് പ്രവാസികൾക്ക് ഏറെ ക്ലേശകരമാകും.
ട്രാവൽ ഏജൻസികളും ടൂറിസ്റ്റ് ബസ് ട്രാവൽ ഏജന്‍റുമാരും ഒമാനിലേക്ക് താമസവും യാത്രയും നൽകുന്ന പാക്കേജ് നേരത്തെ നിലവിലുണ്ട്. ഇത് സാധാരണക്കാരന് ഏറെ താങ്ങാവുന്ന നിരക്കിലും അപ്പുറം ആണ്. എന്നാൽ ഒമാനിൽ പോയി താമസിക്കുമ്പോൾ അതിന് അനുസരിച്ച് യുഎഇ വിസ വരണം. അല്ലെങ്കിൽ ഒമാനിലെ താമസ ചിലവ് വീണ്ടും കൂടും. ഇതാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us