ആഘോഷമായി യൂറോ പ്രൊ ക്രൂയിസർ എക്‌സ്പ്രസിന്റെ ന്യൂയർ മെഗാ ഇവന്റ്

New Update

publive-image

ദുബായ്: പുതുവത്സരത്തോടനുബന്ധിച്ചു യൂറോ പ്രൊ ക്രൂയിസർ എക്‌സ്പ്രസ് സംഘടിപ്പിച്ച ''ന്യൂ ഇയർ പാർട്ടി 2023'' കഴിഞ്ഞ ദിവസം ഖിസൈസിലെ ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രവാസികളുടെ മനം നിറച്ച ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. പ്രമുഖ സിനിമാതാരം ടിനി ടോം വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Advertisment

ചടങ്ങിൽ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരിയെ സ്നേഹാദരവ് നൽകി ആദരിച്ചു. കൂടാതെ യൂറോ പ്രൊ ക്രൂയിസർ എക്‌സ്പ്രസിന്റെ 75 ജീവനക്കാരെ ഗോൾഡ് കോയിൻ നൽകി ആദരിച്ചു.

3 വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളായ ആബിദ് , ഫഹദ്, മുറാദ് എന്നിവർ ചേർന്ന് ആരംഭിച്ച സംരംഭമാണ് യൂറോ പ്രൊ ക്രൂയിസർ എക്‌സ്പ്രസ്. നാളിതുവരെയായി തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ കഠിനാധ്വാനത്തെ അംഗീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു കലാസന്ധ്യ സംഘടിപ്പിച്ചത്.

പരിപാടിയിൽ മുന്ദിർ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. യാബ് ലീഗൽ സർവീസസിന്റെ അഡ്മിൻ ഹെഡ് യുസ്‌റ എസന്തർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, റിയാസ് പപ്പൻ തുടങ്ങിയവർ ആഘോഷവേളയിൽ സന്നിഹിതരായിരുന്നു.

Advertisment