ഒസാംസ് യുഎഇ സെൻട്രിയോൺ -23 ദുബായില്‍ സംഘടിപ്പിച്ചു

New Update

publive-image

ദുബൈ:ഓസാംസ് യുഎഇ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള ഓൾഡ് സ്റ്റുഡന്റസ് യുഎഇ തല സംഗമം സെൻട്രിയോൺ 23 ഗ്രാൻഡ് മീറ്റപ്പ് നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം 3:30 മണി മുതൽ രാത്രി 8 മണി വരെ ഫാസിൽ ഖുതുബിയുടെ അധ്യക്ഷതയിൽ ദുബൈ സഅബീൽ ക്രൂയിസ് ജദഫിൽ സംഘടിപ്പിച്ചു.

Advertisment

മടവൂർ സി എം സെന്റർ ജനറൽ സിക്രട്ടറിയും കോഴിക്കോട് ജില്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ ടി കെ അബ്ദുറഹ്മാൻ ബഖവി മുഖ്യാതിഥി ആയിരുന്നു. ഒസാംസ് ജിസിസി കമ്മിറ്റിയുടെ കീഴിൽ ഗൾഫിലെ ആറു രാജ്യങ്ങളിലും നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെ ഉൽഘാടന പരിപാടി കൂടിയായിരുന്നു ദുബൈ സഅബീൽ ക്രൂയിസ് ജദഫിൽ നടന്ന ഒസാംസ് സെൻട്രിയോൺ 23 ഗ്രാൻഡ് മീറ്റപ്പ്.

publive-image

ദുബൈ ക്രീക്കിലൂടെയുള്ള ആഡംബരം നൗക സവാരിയിൽ ഇന്റർനാഷനൽ ബോഫെറ്റ് ഫുഡും ഗെയ്മുകളും ഉൾപ്പെടെ വിവിധ സെഷനുകൾക്ക് ഓസംസ് യു.എ.ഇ നേതാക്കളായ റാഫി നോച്ചാട്,ഡോക്ടർ സിറാജ്, ഉനൈസ് സഖാഫി, ഷബീറലി ഖുതുബി, ലത്തീഫ് സഖാഫി, നീയാദ് ഖുതുബി, ലത്തീഫ് ഖുതുബി, സത്താർ അഷ്‌റഫി, സാജിദ് കാന്തപുരം എന്നിവര്‍ നേതൃത്വം നൽകി.

സിഎം സെന്ററിൽ നിന്നും പഠനം പൂർത്തിയാക്കി പ്രവാസത്തിൽ ജോലിക്കെത്തി സംരംഭാകരായി മാറിയ ന്യൂ എന്റെർപ്രണേഴ്സിനെ പരിപാടിയിൽ അവാർഡ് നൽകി ആദരിച്ചു. ചീഫ് ഗസ്റ്റിനുള്ള സെൻട്രിയോൺ 23 യുഎഇ സ്നേഹോപഹാരം ടി കെ അബ്ദുറഹ്മാൻ ബഖവിക്ക് ഒസാംസ് നേതാക്കൾ കൈമാറി.

publive-image

ഒസാംസ് ജി.സി. നാഷനൽ നേതാക്കൾക്ക് പുറമെ സി.എം. സെന്റർ ഒമാൻ പ്രസിഡന്റ് മുഹമ്മദ്‌ സഖാഫി മടവൂർ, സി എം സെന്റർ ഷാർജ ദുബൈ പി. ആർ. ഒ മാരായ സിദ്ധീഖ് മുസ്‌ലിയാർ മടവൂർ, മുസ്തഫ ചെലേമ്പ്ര, ഐസിഎഫ് ഷാർജ സെക്രട്ടറി സുബൈർ അവേലം സംബന്ധിച്ചു ഫഹദ് സഖാഫി സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.

Advertisment