ഹൃദയാഘാതം മൂലം യാത്രക്കാരന്‍ മരിച്ചു; ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയില്‍ ഇറക്കി

New Update

publive-image

ദുബായ്: യാത്രക്കാരന്‍ മരിച്ചത് മൂലം ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ എഫ്.എസഡ് 523 വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്.

Advertisment

ധാക്കയില്‍ രാത്രി 8.30ന് എത്തേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരന്റെ വിമാനം മൂലം കറാച്ചിയില്‍ ഇറക്കിയത്. ബംഗ്ലാദേശ് സ്വദേശിയായ 59കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്.

തുടര്‍ന്ന് ഏറ്റവും അടുത്തുള്ള കറാച്ചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാന്റിങിന് ശേഷം മെഡിക്കല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു.

Advertisment