New Update
Advertisment
ദുബായ്: ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിഞ്ഞപ്പാലം ബിലാത്തിക്കുളം കെ എസ് എം ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഖത്തറിലായിരുന്ന സഞ്ജയ് സന്ദർശക വിസയിൽ അടുത്തിടെയാണ് ദുബായിൽ എത്തിയത്.
പിതാവ്: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്. സംസ്കാരം വ്യാഴാഴ്ച ദുബായിൽ നടത്തും.