ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

New Update

publive-image

Advertisment

അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര സ്വദേശി രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി (32) ആണ് അബുദാബിയില്‍ മരിച്ചത്. ഫ്രഷ് ഫ്രൂട്ട് മാർട്ട് എൽഎൽസിയുടെ മുസഫ ഷാബിയ 12ലെ ശാഖയിൽ സെയിൽസ്മാനായിരുന്നു.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിം കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ സഫ്ന. ഒരു കുട്ടിയുണ്ട്. കബറടക്കം പിന്നീട് നാട്ടിൽ.

Advertisment