റംസാൻ ഷോപ്പിങ്ങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

New Update

publive-image

ദുബായ്:റംസാൻ ഷോപ്പിങ്ങിന് 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയന്‍ കോപ് ശാഖകളിലും ഡിസ്കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ ഓഫര്‍ ലഭ്യമാണ്.

Advertisment

റംസാന്‍ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ഏകദേശം 10,000 ഉൽപ്പന്നങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ അറിയിച്ചു. ഓൺലൈന്‍ സ്റ്റോറിലും സ്‍മാര്‍ട്ട് ആപ്പിലും കിഴിവ് ലഭിക്കും.

publive-image

ഇത്തവണ 75% ഇളവ് അവശ്യവസ്തുക്കളിൽ ഉപയോക്താക്കള്‍ക്ക് നേടാനാകും. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയന്‍ കോപ് ശാഖകളിലും ഡിസ്കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ കിഴിവ് ഉപയോക്താക്കള്‍ക്ക് നൽകുന്നുണ്ട്. ഇത് റംസാൻ മാസത്തിലും തുടരും. മൊത്തം 60 ദിവസമാണ് ഡിസ്കൗണ്ട് കാലയളവ്.

ഏഴ് വ്യത്യസ്ത പ്രൊമോഷനൽ ക്യാംപെയ്നുകള്‍ യൂണിയന്‍ കോപ് നൽകുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് 60% മുതൽ 75% വരെ കിഴിവ് നേടാം. അരി, മാംസം, പാൽ ഉൽപ്പന്നങ്ങള്‍, പഴം, പച്ചക്കറി, പ്രത്യേക റംസാൻ ഉൽപ്പന്നങ്ങള്‍, കാന്നുകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങള്‍ എന്നിവയ്ക്ക് കിഴിവ് ലഭിക്കും.

സ്മാര്‍ട്ട് ഓൺലൈന്‍ ആപ്പിലൂടെയും വെബ് സ്റ്റോറിലൂടെയും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് ഡെലിവറി സൗകര്യം ഏര്‍പ്പാടാക്കുമെന്നും യൂണിയന്‍ കോപ് അറിയിച്ചു.

Advertisment