ആദ്യം ഭര്‍ത്താവിന് ഹൃദയാഘാതം, പിന്നാലെ ഭാര്യയ്ക്കും ! ഷാർജയിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മലയാളി ദമ്പതികള്‍ അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഷാര്‍ജ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ഷാര്‍ജയിലാണ് സംഭവം നടന്നത്. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെമ്പകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ജേക്കബ് ഹൃദയാഘാതം മൂലം മരിച്ചത്. ഏഴ് മണിയോടെ ഡെയ്‌സിക്കും ഹൃദയാഘാതമുണ്ടായി.

ഷാർജ അൽ ഖാസിമി ആശുപത്രിയില്‍ വച്ചാണ് ഇരുവരുടെയും മരണം. മൃതദേഹങ്ങൾ നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയായിരുന്നു ജേക്കബ്.

Advertisment