/sathyam/media/post_attachments/iR3twythC1h8p3eAyLjh.jpg)
ഷാർജ : മലകയറ്റത്തിനിടെ തലയടിച്ചു വീണ് ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്.
ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഭാര്യ മേഘ (ദുബായ് അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.