അബുദാബിയിൽ മലയാളിയായ പ്ലസ് വൺ വിദ്യാർഥി അന്തരിച്ചു

New Update

publive-image

അബുദാബി: മലയാളിയായ പ്ലസ് വൺ വിദ്യാർഥി അബുദാബിയിൽ അന്തരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത്.

Advertisment

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റീവിനെ വീണുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അൽവത്ബ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സാണ് പ്രിന്‍സി. അനിലും മകൾ സാന്ദ്ര മേരി കുര്യാക്കോസും (‍ഫാഷൻ ഡിസൈനിങ് ഡൽഹി) നാട്ടിലാണ്.

Advertisment