യുഎഇയിലെ യാബ് ലീഗൽ സർവീസസും അഹല്യ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ഷാർജ: യുഎഇയിലെ യാബ് ലീഗൽ സർവീസസും അഹല്യ മെഡിക്കൽ സെന്ററും സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോളയിലെ ദമാസ് 2000 ബിൽഡിങ്ങിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു.

Advertisment

ആരോഗ്യമാണ് സമ്പത്തു എന്ന സന്ദേശമാണ് ഓരോ മെഡിക്കൽ ക്യാമ്പുകളും സമൂഹത്തിന് നൽകുന്നതെന്നും നാളിതുവരെയായി പ്രവാസ ലോകത്തിന് നൽകിവരുന്ന ഇത്തരത്തിലുള്ള സൗജന്യ സേവനങ്ങൾ എല്ലാം തന്നെ അഭിനന്ദനം അർഹിക്കുന്നതാണെന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ഷമാൽ അൽ അഹല്യ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരായ ഡോ.സുധീപ്, ഡോ.ശ്രീദേവി എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ അഭിഷേക്.കെ, ചിത്തിര, അൻസാർ, യാബ് ലീഗൽ സർവീസസ് പ്രതിനിധി ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment