ദുബായ്: കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചതാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിന്റെ (23) മൃതദേഹമാണ് ജബല്‍ അലിയില്‍ വാഹനത്തിന് അരികില്‍ നിന്ന് കണ്ടെത്തിയത്.
അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട്, ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിനു സമീപത്തെ റോഡരികിൽ വാഹനത്തിന് അരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയും ചെയ്തു. നാല് വർഷം മുൻപ് ദുബായിൽ എത്തിയ ഫവാസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഫ, സിനാൻ.
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് […]
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം. പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്‍റെ കളി. മുമ്പ് കോണ്‍ഗ്രസിന്‍റെയും […]
കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി. വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ […]
കെന്റക്കി ∙ യുഎസ് നഗരമായ കെന്റക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കെന്റക്കി ഗവർണർ ആൻഡി ബെഷിയർ സ്ഥിരീകരിച്ചു.
തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചിൽ. ദഹി എന്നോ തൈരിൻ്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റിൽ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിലെ മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നൽകിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി […]
മുംബൈ: മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുതിക്കുന്നു. ഇന്ന് 694 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിദിന കോവിഡ് കേസുകളിൽ 63 ശതമാനം വർധനവാണ് ഇന്നുണ്ടായത്. എന്നാൽ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 184 പേർക്ക് കോവിഡ് ഭേദമായി.
കറാച്ചി: പാക്കിസ്ഥാനില്‍ ഭക്ഷ്യ-ശുദ്ധജല ക്ഷാമങ്ങള്‍ രൂക്ഷമാകുന്നു. പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനായി എത്തിയവര്‍ തിക്കിലും തിരക്കിലുപ്പെട്ട് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളടക്കം 11 പേര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസിലബാദ്, മുള്‍ട്ടന്‍ മേഖലകളിലുണ്ടായ തിക്കിലും തിരക്കിലും 60ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ധാന്യ ചാക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ […]
ബാംഗ്ലൂർ : കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായക റോൾ ആണ് മലയാളികൾക്കുള്ളത്. മലയാളി വോട്ടർമാർക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഇടത് – വലത് മുന്നണിയിൽ നിന്നും മാത്രമുള്ള 5 നേതാക്കളും ഇത്തവണ കർണ്ണാടകയിൽ കളം നിറഞ്ഞുകളിക്കാനുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ പ്രധാനി കോൺഗ്രസിന്റെ പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെയാണ്, വേണുഗോപാൽ നേരിട്ടാണ് കോൺഗ്രസ് പ്രചാരണ പരിപാടികളുടെ മേൽനോട്ടം. സംസ്ഥാനത്തെ രണ്ടു പ്രധാന നേതാക്കളായ […]