ഡബ്ല്യുഎംസി ദ്വിവത്സര ആഗോള സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

New Update

വേൾഡ് മലയാളീ കൗൺസിലിന്റെ (ഡബ്ല്യുഎംസി ) ദ്വിവത്സര ആഗോള സമ്മേളനം ജൂലൈ 7, 8, 9 തീയതികളിൽ ന്യൂ ഡെൽഹിയിലുള്ള അശോക് ഹോട്ടലിൽ വച്ച് നടക്കും.അതിനു മുന്നോടിയായി സമ്മേളനത്തിന്റെ ലോഗോ പ്രകാശന കർമ്മം ഡോക്ടർ ശശി തരൂർ എം പി കേരള  ഹൌസിൽ വച്ച് നടന്ന മീറ്റിംഗിൽ പ്രകാശനം ചെയ്തു.

Advertisment

publive-image

ഇന്ത്യയിലെ ഇലെക്ഷൻ കമ്മീഷണറും ഒരു "നോ നോൺസെൻസ്" ലീഡറുമായിരുന്ന അന്തരിച്ച ടി.എൻ.  ശേഷന്റെ നേതൃത്വത്തിൽ രൂപികരിച്ച വേൾഡ് മലയാളീ കൗൺസിലിനേക്കുറിച്ചു തനിക്കു നല്ലൊരു അഭിപ്രായമുണ്ടെന്നും, മലയാളികൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചാൽ നമ്മുടെ സാംസ്കാരിക രാഷ്ട്രീയ താൽപ്പര്യങ്ങൾ നേടി എടുക്കുവാൻ സാധിക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ദ്വിവത്സര ആഗോള സമ്മേളനത്തിനായി വേൾഡ് മലയാളീ കൗൺസിൽ ജൂലൈയിൽ കൂടുമ്പോൾ വിദേശത്തുള്ള പ്രവാസി ഇന്ത്യൻ സംഘടനകളുമായി കൈ കോർത്തു പ്രവർത്തിക്കാൻ തീരുമാനിച്ചാൽ വിദേശത്തുള്ള മലയാളികളുടെ മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള മറ്റു പ്രവാസികളുടെയും "ഇരട്ട പൗരത്വം" തുടങ്ങി പല വിധ പൊതു താൽപ്പര്യങ്ങൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും പ്രശ്ന പരിഹാരം കാണുവാനും സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.ജൂലൈയിൽ ഡൽഹിയിൽ വച്ച് നടക്കുന്ന വേൾഡ് മലയാളീ കൗൺസിലിന്റെ ദ്വിവത്സര ആഗോള സമ്മേളനത്തിന് എല്ലാ വിധ വിജയാശംസകളും ഡോക്ടർ തരൂർ നേർന്നു.

publive-image

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാനും കോൺഫെറെൻസിന്റെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ജോണി കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഗ്ലോബൽ പ്രസിഡെന്റ  ടി. പി. വിജയൻ, ഗ്ലോബൽ വൈസ് പ്രസിഡെന്റ അഡ്മിൻ സി. യു. മത്തായി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഡൽഹി പ്രോവിൻസിന്റെ പ്രെസിഡന്റും കോൺഫെറെൻസിന്റെ ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനറുമായ ഡൊമിനിക് ജോസഫ്, ഹൈബി ഈഡൻ എം. പി., വേണു രാജാമണി - ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എക്സ്റ്റേണൽ കോപ്പറേഷൻ കേരള ഗവൺമെൻറെ, സെബാസ്റ്റ്യൻ പോൾ മുൻ എം.പി.,  ജനറൽ സെക്രട്ടറി സജി തോമസ്, ട്രഷറർ സിഎ ജോർജ് കുരുവിള, ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ്, എന്നിവർ സംസാരിച്ചു.സൂം പ്ലാറ്റ്‌ഫോമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമുള്ള തത്സമയ സംപ്രേഷണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു.

ഡോക്ടർ ഡെലോണി മാനുവൽ മാസ്റ്റർ ഓഫ് സെറിമണി നിർവ്വഹിച്ചു.ന്യൂ ഡൽഹിയിലെ അശോക് ഹോട്ടലിൽ വച്ച് ജൂലൈയിൽ നടക്കുന്ന ദ്വിവത്സര ആഗോള സമ്മേളനത്തിൽ സാമൂഹ്യ  സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ലോകത്തിന്റെ അഞ്ചു വൻകരകളിൽ നിന്നുമായി അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള ഡബ്ല്യുഎംസി പ്രതിനിധികളും പങ്കെടുക്കുമെന്ന് മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ അറിയിച്ചു.

Advertisment