New Update
Advertisment
ദുബായ്: ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻ ബംഗ്ലാവിൽ നിഖിലാണ് (27) മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. നിഖില്‍ വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ജീവനക്കാരനായിരുന്നു. പഞ്ചാബ് സ്വദേശിയാണ് വാഹനമോടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിതാവ്: പ്രസന്നൻ. മാതാവ്: ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്.