/sathyam/media/post_attachments/HG9LaCWnH6nDSkIum2fi.jpg)
ദുബൈ:ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്‍റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനത്തിലാണ് സനീഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്.
ദുബായിലെ നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപെട്ടുള്ള കേസിൽ ദുബായ് പോർട്ട് റാഷിദ് ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന സനീഷ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
കൂടാതെ അബു റാസൽ ഖൈമ, കേരള സമാജം പ്രസിഡന്റ് നാസർ അൽദാന, വിഷ്ണു, കമ്പനി മാനേജ് മെന്റ് സിയാദ് എന്നിവരും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us