പണി തീരാറായ വീട് മരണത്തിന് തൊട്ടുമുമ്പ് അവസാനമായി വീഡിയോ കോളില്‍ കണ്ടു ! ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദാരുണാന്ത്യം; നോവായി ദുബായില്‍ മരിച്ച മലയാളി ദമ്പതികള്‍

New Update

publive-image

ദുബായ്: പുതിയ വീട്ടില്‍ താമസിക്കാനുള്ള സ്വപ്‌നം ബാക്കിയാക്കി റിജേഷും ജിഷിയും യാത്രയായി. ദുബായിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിലാണ് മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷും, ഭാര്യ ജിഷിയും മരിച്ചത്. ഇരുവരുടെയും മരണത്തിന്റെ ദുഃഖത്തിലാണ് ദുബായിലെ മലയാളി സമൂഹം.

Advertisment

വീടു നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവർ നാട്ടിൽ പോയി വന്നിരുന്നു. പണിതീരാറായ വീട്ടില്‍ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചത്.

വിഷു ദിനത്തില്‍ ഇവര്‍ നാട്ടിലെ കുടുംബാംഗങ്ങളെ വിളിച്ചിരുന്നു. പണി തീരാറായ വീടിന്റെ അവസാന ഘട്ട പണികള്‍ വീഡിയോ കോളിലൂടെ കാണുകയും ചെയ്തു. വീടിന്റെ പാലുകാച്ചലിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. റിജേഷും ജിഷിയും ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. മുകളിലത്തെ ഫ്‌ലാറ്റില്‍ ആണ് തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക വിശ്വസിച്ചാണ് ഇരുവരും മരിച്ചത്.

ദേരയില്‍ ഡ്രീംലൈന്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു റിജേഷ്. വുഡ്‍ലം പാര്‍ക്ക് സ്‍കൂളില്‍ കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ച ജിഷി നേരത്തെ അഞ്ച് വര്‍ഷത്തോളം ദുബായ് ക്രസന്റ് സ്‍കൂളില്‍ അധ്യാപികയായിരുന്നു.

Advertisment