/sathyam/media/post_attachments/BaBsTWeMcguHhSH6PN8P.jpg)
പണ്ടില്ലാത്തവിധം ഉഗ്രൻ ചൂടിൽ മലയാളക്കരയാകെ വെന്തുരുകുമ്പോൾ മഴമുകിലുകളെ മണ്ണിലേക്ക് വിരുന്നുവിളിച്ചുകൊണ്ടുള്ള ഒരു ഗാനം കുളിരണിയിച്ചുകൊണ്ട് പുറത്തിറങ്ങിയിരിക്കുന്നു. മേഘരാഗങ്ങളേ പാടൂ എന്ന ഈ സംഗീത ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശനാണ്.
അജിത് മേലാറ്റൂരിന്റെ ഈണത്തിൽ ജി ആർ ഗോവിന്ദാണ് ഗാനം ആലപിച്ചിട്ടുള്ളത്. അബുദാബി ശക്തി തിയേറ്റഴ്സിന് വേണ്ടി നിരവധി നാടകങ്ങളിലും സംഗീത ശില്പങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഗോവിന്ദ് ഒരു ഇടവേളയ്ക്കു ശേഷമാണ് ഗായകനായി ഈ ആൽബത്തിലൂടെ വീണ്ടും സജീവമാകുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവും നിർവഹിച്ചത്. ആൽബത്തിന് ദൃശ്യഭാഷ്യം ഒരുക്കിയത് നിരവധി സംഗീതാവിഷ്കാര്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആർ സി നായർ ആണ്. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൃദയതൂലിക ക്രിയേഷൻസാണ് 'മേഘരഗങ്ങളേ പാടൂ' പുറത്തിറക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us