അരികൊമ്പന് വേണ്ടി ദുബായിൽ തിരച്ചിൽ ! അക്കാഫ് സംഘടിപ്പിക്കുന്ന പിക്നിക് പരിപാടിയില്‍ വ്യത്യസ്തവും രസകരമായ എന്റർടൈൻമെന്റ് ഗെയിം ഒരുക്കി സംഘാടകര്‍

New Update

publive-image

ദുബായ്:നാട്ടിൽ നിന്നും പുറപ്പെട്ട അരികൊമ്പനെ തേടി ഒരുകൂട്ടം കലാലയ പൂർവ്വ വിദ്യാർത്ഥികൾ ദുബായ് ക്രീക്ക് പാർക്കിൽ തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്. ഓള്‍ കേരള കോളജ് അലുംനി ഫോറം - യുഎഇ (എകെസിഎഎഫ് ഇവന്‍റ്സ്) സംഘടിപ്പിക്കുന്ന പിക്നിക് പരിപാടിയിലാണ് ഈ വ്യത്യസ്തവും രസകരമായ എന്റർടൈൻമെന്റ് ഗെയിം ഒരുക്കിയിരിക്കുന്നത്.

Advertisment

ഞായറാഴ്ച വൈകുന്നേരമാണ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവ്വവിദ്യാർത്ഥികൾക്ക് സംഗമ വേദി ഒരുക്കുന്ന അക്കാഫ് എവെന്റ്സാണ് നിരവധി ആകർഷകമായ സമ്മാനങ്ങൾ ഒരുക്കി അംഗങ്ങൾക്കായി ഇത്തരം ഒരു പിക്നിക് ഒരുക്കിയിട്ടുള്ളതെന്ന് പിക്നിക് ജനറൽ കൺവീനർമാരായ ജൂഡിൻ ഫെർണണ്ടസും രശ്മി ഐസക്കും അറിയിച്ചു.

അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് പ്രസിഡന്റ്‌ ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി..എസ്‌.ബിജുകുമാർ, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ പരിപാടികൾക്ക് ഏകോപനം നടത്തും.

Advertisment