New Update
/sathyam/media/post_attachments/3eMc4qqcg9wkDKR4WPHv.jpg)
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. പാലാ മണ്ണയ്ക്ക നാട് തെള്ളിയിൽ സോണിയുടെയും ഷനിതയുടെയും മകള്‍ ലൈറ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് അപകടമുണ്ടായത്. ദുബായ് പ്രിസ്റ്റ്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ് ഷനിത ഇതേ സ്കൂളിലെ അധ്യാപികയാണ്.
Advertisment
മൃതദേഹം ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. സഹോദരി റെയ (ഒന്നാം ക്ലാസ് വിദ്യാർത്ഥിനി, ഡി പോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാട്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us