/sathyam/media/post_attachments/kqUyPXPW88BGUmPVWAuY.jpg)
ദുബായ്:കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് യു.എ.ഇ.ലെ ഏറ്റവും വലിയ ഓണാഘോഷത്തിന് തിരി തെളിച്ചു. ഓണത്തിന്റ സന്ദേശം അതിർവരമ്പുകൾ വിട്ട് ആഗോള തലത്തിൽ ആഘോഷിക്കുവാൻ ഇറങ്ങുകയാണ് അക്കാഫ്.
ഇന്നലെ കൂടിയ അക്കാഫ് ഓണം 2023 കമ്മിറ്റിയിൽ ഇതുവരെ നടന്നുവന്ന ഓണം ടൈറ്റില്‍ & ടാഗ്‌ലൈൻ മത്സരം വിജയികളെ കണ്ടെത്തി. എംടിഐ കോളേജ് പൂർവ്വ വിദ്യാർത്ഥി സുകേഷ് കേശവനെയും ഓണം ടൈറ്റില്‍ മത്സരത്തിലും ടാഗ്‌ലൈൻ മത്സരത്തിൽ മടപ്പള്ളി ഗവ:കോളേജ് പൂർവ്വ വിദ്യാർത്ഥി സിറാജ് ഓഞ്ചിയത്തിനെയും ജൂറി മത്സരവിജയിയായി തിരഞ്ഞെടുത്തത്.
നാനൂറിൽപരം നാമനിർദ്ദേശങ്ങളിൽ നിന്നാണ് പുതുമയുള്ള പേരും ടാഗ്‌ലൈനും ഓണം ജനറൽ കൺവീനർ മനോജ് ജോൺ നേതൃത്വം കൊടുത്ത പ്രത്യേക ജൂറിയാണ് തിരഞ്ഞെടുത്തത്. "ആവണി പോന്നോണം" എന്ന പേരും "സെലിബറേഷന്‍ ബിയോണ്‍ഡ് ബോര്‍ഡേഴ്സ്" (Celebration Beyond Borders) എന്ന ടാഗ്‌ലൈനും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പ്രഖ്യാപിക്കുകയുണ്ടായി.
ഒക്ടോബർ 8 ന് ഷാർജ എക്സ്പോ സെന്ററിൽ പ്രധാന ആഘോഷവും ഒക്ടോബർ 1 ന് ഓണസദ്യയും മത്സരയിനങ്ങളും നടക്കുമെന്ന് ജനറൽ കൺവീനർ മനോജ് ജോൺ അറിയിച്ചു.
എക്സ്കോം കൺവീനർ ഷെഫി അഹമ്മദ് , ജോ. ജനറൽ കൺവീനർ വിദ്യാ പുതുശ്ശേരി, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി മനോജ് കെ വി, ജോ. സെക്രട്ടറി അമീർ കല്ലട്ര, വനിതാ വിഭാഗം ചെയർപേർസൺ റാണി സുധീർ, കൾച്ചറൽ കോർഡിനേറ്റർ വി. സി മനോജ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ, ഓണം ചുമതലയുള്ള എക്സ്കോം കോർഡിനേറ്റർമാരായ രഞ്ജിത്ത് കോടോത്ത്, സുധീർ പൊയ്യാര, ഷിബു മുഹമ്മദ് എന്നിവർ ഓണം കമ്മിറ്റിക്ക് ഏകോപനം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us