ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 16 ന്; മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളും

New Update

publive-image

മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ മെൻസ് ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഒക്ടോബർ 16 ന് നടക്കും. ഇക്കഴിഞ്ഞ ജൂൺ അവസാന വാരത്തിൽ വിജയകരമായി നടത്തിയ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം അതേപടി നിലനിർത്തിക്കൊണ്ടാണ് എംഎംഎയുടെ പുതിയ കായികമാമാങ്കം മെയ്ഡ്സ്റ്റോണിൽ അണിയിച്ചൊരുക്കുന്നത്.

Advertisment

ഒക്ടോബർ 16 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മത്സരങ്ങൾ നടക്കുക. ഓൾ യുകെ തലത്തിൽ ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ ഉള്ള പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ ആയിരിക്കുയും ടൂർണ്ണമെന്റ് നടക്കുക. യുകെ മലയാളികളായിട്ടുള്ള ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ ഉള്ള ആർക്കും ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാം. മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻ അക്കാദമിയുടെ ബാഡ്മിന്റൺ കോർട്ടിൽ യിരിക്കും ടൂർണ്ണമെന്റ് നടക്കുക. ഒരേ സമയം അഞ്ചു ഗെയിമുകൾ നടത്താവുന്ന രീതിയിൽ ആണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 25 ന് മുമ്പായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്. റെജിസ്ട്രേഷൻ ഫീസ് ടീം ഒന്നിന് 30 പൗണ്ട് ആയിരിക്കും. ഗ്രൂപ്പ് സ്റ്റേജിൽ വിവിധ പൂളുകളിൽ നിന്ന് മുന്നിലെത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. തുടർന്ന് സെമിഫൈനൽ, ഫൈനൽ എന്നിവ നടക്കും. സമ്മാനാർഹരെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളും ആണ്. ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് 301 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളും ലഭിക്കും. റണ്ണർ അപ്പ് ആകുന്ന ടീമിന് 201 പൗണ്ടും ട്രോഫികളും, മൂന്നും നാലും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 101 , 51 പൗണ്ടും ട്രോഫികളും സമ്മാനിക്കും.

യുകെ മലയാളികൾ തമ്മിൽ സാഹോദര്യവും ഐക്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള കായിക മത്സരങ്ങൾ വിജയിപ്പിക്കുവാനും ടൂർണമെന്റിൽ പങ്കെടുക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റണിലേക്ക് ക്ഷണിക്കുന്നതായി ടൂർണമെന്റ് കോ-ഓർഡിനേറ്റർ രെഞ്ചു വർഗീസ് അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ: രെഞ്ചു വർഗീസ് - 07903158434 / രാജി - 07828946811

Advertisment