ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11ന്; രജിസ്ട്രേഷൻ ഇന്ന് പൂർത്തിയാവും

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

യോർക് ഷെയർ & ഹംമ്പർ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11 ശനിയാഴ്ച നടക്കും.

Advertisment

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് ഇന്ന് 31/5/22 വരെയാണ് രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടാവുന്നത്. എച്ച്ഐഎഎയുടെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെൻ്റ് 2022 ജൂൺ മാസം 11 ആം തീയതി രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റൻ ടീമുകൾ തമ്മിൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നു.

ഇനിയും മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഇന്നു തന്നെ (31/5/22) രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് £20 ആയിരിക്കും. പങ്കെടുക്കുന്ന ടീമുകൾ രാവിലെ 11 മണിക്ക് മുൻപായി കളിക്കളത്തിൽ എത്തിച്ചേരേണ്ടതാണ്.. ടൂർണമെൻ്റിനായുള്ള ഒരുക്കങ്ങൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്നവരെ ബന്ധപ്പെടുക:-

ജോസ് വർഗീസ് - 07737533787
വിൻസൻറ് ജോർജ് - 07846167502

ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

The Allam Sports Centre,
University of Hull,
Hull,
HU6 7TS.

Advertisment