സമീക്ഷ സർഗ്ഗവേദിയുടെ 2022 - 2023 വർഷത്തെ കലാമത്സരങ്ങൾക്ക് തിരി തെളിയുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടൻ : യു കെയിലെ ഏറ്റവും വലിയ ഇടതുപക്ഷ സാംസ്ക്കാരിക സംഘടന സമീക്ഷ യു കെ കുട്ടികൾക്കായി കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തു വീട്ടിൽ ഇരിക്കാൻ നിർബന്ധിതരായ യുകെ യിലെ കുട്ടികൾക്കായി വീടുകൾ കലയുടെ വേദി ആക്കികൊണ്ടു സമീക്ഷ സർഗ്ഗവേദി തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ യുകെ മലയാളി സമൂഹം ഇരുകൈയും നീട്ടി ആണ് സ്വീകരിച്ചത് . ചിത്രരചന, പ്രസംഗം, ചലച്ചിത്രഗാനം, സിനിമാറ്റിക് ഡാൻസ്, തുടങ്ങി സംഘടിപ്പിച്ച എല്ലാ മത്സരങ്ങളിലും നൂറുകണക്കിന് കൊച്ചു കലാകാരൻമാരും കലാകാരികളുമാണ് പങ്കെടുത്തത്. തനതു കലകളിൽ മികവു തെളിയിച്ച നിപുണരായ വിധികർത്താക്കൾ മത്സര ഇനങ്ങൾ വിലയിരുത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്

സർഗ്ഗവേദിയുടെ 2022 - 2023 വർഷത്തെ മത്സരങ്ങൾ ആഗസ്റ്റ് 22 തിങ്കൾ മുതൽ ആരംഭിക്കുകയാണ് .ചെറുകഥാ മത്സരം (ഇംഗ്ലീഷ് ) ആണ് ആദ്യ മത്സരഇനം .  ആഗസ്റ്റ് 22 നു തുടങ്ങുന്ന മത്സരത്തിന്റെ കഥാസൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 19 ആണ് . ജൂനിയർ ( സ്കൂൾ വർഷം 3 മുതൽ 6 വരെ ) സീനിയർ ( സ്കൂൾ വർഷം 9 മുതൽ 11 വരെ ) വിഭാഗത്തിലാകും മത്സരങ്ങൾ സംഘടിപ്പിക്കുക . ഓൺലൈൻ ഫ്ലാറ്റുഫോമുകളിൽ നിന്നും മാറി ബ്രാഞ്ച് തലങ്ങളിൽ ആകും മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ അടുത്തുള്ള സമീക്ഷ ബ്രാഞ്ചുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
07984744233, 07914693086, 07449145145

Advertisment