/sathyam/media/post_attachments/ecdBP7CxJ8wkrpY3ITWI.jpeg)
യു.കെ: ഈ വർഷത്തെ ഏറ്റവും പുതിയ ഓണ പാട്ടുമായി പ്രവാസിയായ കനേഷ്യസ് അത്തിപ്പൊഴിയിൽ രംഗത്തെത്തി. ഓണക്കാലം പാട്ടോർമയുടെ പൂക്കാലം കൂടിയാണ്. സന്തോഷവും നന്മയും സ്നേഹവും അൽപം നൊമ്പരവും നിറഞ്ഞതായിരിക്കും ഓർമയിലെ ഓണമീണങ്ങൾ. തുമ്പപ്പൂവിന്റെ നൈർമല്യം പോലെ, ഓണനിലാവിന്റെ ഭംഗി പോലെ, തുമ്പിതുള്ളലിന്റെ താളം പോല മനോഹരമായ ചില പാട്ടുകളുണ്ട്.
ഓരോ ഓണക്കാലത്തും മലയാളിയുടെ ഹൃദയത്തിലേക്കു പെയ്തിറങ്ങുന്നവ.ഏതു ദുരിതപ്പെയ്ത്തിലും ആശ്വാസമാകുന്നവ. മറവിയുടെ മാറാല നീക്കി ഓരോ ഓണക്കാലത്തും ഓർമയിലേക്കെത്തുന്ന ചില പാട്ടുകൾ.അശ്വതി വിജയൻ, ടെസ്സാ ജോൺ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ആൽബത്തിൻ്റെ രചനയും സംഗീതവും നല്കിയിരിക്കുന്നത് കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ്.