New Update
Advertisment
ലണ്ടന്‍: മലയാളി യുവതി യുകെയില്‍ നിര്യാതയായി. ബെഡ്‌ഫോര്‍ഡ്‌ഷെയറിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ ചാക്കോ മാത്യു (ജെയിംസ്) - എല്‍സി മാത്യു ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ജീന മാത്യുവാണ് (27) മരിച്ചത്.
ബള്‍ഗേറിയയില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു ജീന. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു ജീന. ഇന്ത്യയില്‍ എത്തി ചികിത്സ നടത്തിയ ജീന യു കെ യിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.
പഠനം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ജീനയെ മരണം കവര്‍ന്നത്. അപ്രതീക്ഷിതമായി ജീനയുടെ മരണ വാര്‍ത്ത എത്തിയപ്പോള്‍ വിശ്വസിക്കാന്‍ കഴിയാതെ നടുങ്ങി ഇരിക്കുകയാണ് മലയാളികള്‍. മൂത്ത സഹോദരി മിനി വിവാഹം കഴിഞ്ഞ് ലൂട്ടനില്‍ തന്നെയാണ് താമസം.