യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള ഒക്ടോബർ 29ന്; രജിസ്റ്ററ്റർ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബർ 25 ചൊവ്വാഴ്ച

New Update
publive-image
നവംബർ 5ന് നടക്കുവാൻ പോകുന്ന പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒൿടോബർ 29ന് മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിലെ വിവിധ വേദികളിലായി നടക്കുന്ന റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒക്ടോബർ 25 ചൊവ്വാഴ്ച വരെയാണ് രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കുക.  കഴിഞ്ഞ രണ്ട് വർഷവും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട കലാമേളകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രതികരണം ആണ് ഇത്തവണ ലഭിക്കുന്നത്. റീജിയണിലെ അംഗ അസോസിയേഷനുകൾ ഏറെ ആവേശത്തോടെ ആണ്  തയ്യാറെടുപ്പുകൾ നടത്തുന്നത്.
Advertisment
കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി  നാഷണൽ കമ്മിറ്റി മെമ്പർ  ജാക്സൺ തോമസ്, റീജിയണൽ പ്രസിഡന്റ്  ബിജു പീറ്റർ
 റീജിയണൽ സെക്രട്ടറി  ബെന്നി ജോസഫ് എന്നിവർ സംയുക്തമായി അറിയിച്ചു. അസ്സോസിയേഷനുകൾ മുഖാന്തരം നടക്കുന്ന കലാമേള രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുവാൻ കലാമേള കൺവീനർ  സനോജ് വർഗീസിനെ  07411300076 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് :- North West Region https://nw.uukmakalamela.co.uk/
Advertisment