ബിനാലെയിൽ ദൃശ്യവിരുന്നൊരുക്കി ഇന്ത്യ-യു.കെ. കമ്യൂണിറ്റീസ് ഓഫ് ചോയ്‌സ്

New Update

publive-image


ബിനാലെയിൽ ദൃശ്യവിരുന്നൊരുക്കി ഇന്ത്യ-യു.കെ. കമ്യൂണിറ്റീസ് ഓഫ് ചോയ്‌സ്. ടി.കെ.എം. വെയർഹൗസിലെ പ്രദർശനത്തിൽ ഇന്ത്യയിൽനിന്നും വെയിൽസിൽനിന്നുമുള്ള വളർന്നുവരുന്ന കലാകാരന്മാരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടമാക്കുന്ന കലാസൃഷ്ടികൾ കാഴ്ചക്കാരിലേക്കെത്തും.

ഇന്ത്യയിൽനിന്നുള്ള കലാകാരന്മാരായ ദിപൻവിത സാഹ, കാശിഷ് കൊച്ചാർ, പരിബർതന മൊഹന്തി, പളനി കുമാർ, ഋഷി കൊച്ചാർ, തരുൺ ഭാരതിയ എന്നിവരുടെയും വെയിൽസിൽനിന്നുള്ള ഗാരെത് വിൻ ഓവൻ, ഹ്യൂ ആൽഡൻ ഡേവിസ്, സെബാസ്റ്റ്യൻ ബുസ്റ്റമാന്‍റെ, സൂസൻ മാത്യൂസ്, ടെസ്സ ഹോളി എന്നിവരുടെ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ടാകും.

ലിംഗഭേദം, വൈകല്യം, രാഷ്ട്രീയം, വംശം, ജാതി, വ്യക്തിത്വം, സുസ്ഥിര കമ്യൂണിറ്റി തുടങ്ങി പ്രമേയങ്ങൾ പ്രദർശനത്തിലൂടെ ചർച്ച ചെയ്യും. ഇമാജിനിങ് ദി നേഷൻ സ്റ്റേറ്റ് ഗ്രാൻഡ് മുഖേന ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെയാണ് ഇന്ത്യ-വെയിൽസ് ബന്ധം 2018-ൽ തുടങ്ങുന്നത്. കലാകാരന്മാരെയും പ്രദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://chennaiphotobiennale.foundation/cpbx/projects/communities-of-choice.

Advertisment
Advertisment