New Update
Advertisment
ലണ്ടന്‍: നോര്‍ത്ത് വെയ്ല്‍സില്‍ മലയാളി യുവാവ് മരിച്ചു. അങ്കമാലി കരയാമ്പറമ്പിൽ കാളാംപറമ്പിൽ ജിജോ ജോസ് (46) ആണ് മരിച്ചത്. യുകെയില്‍ എത്തി നാലും മാസം തികയും മുമ്പാണ് മരണം. നോർത്ത് വെയ്ൽസിൽ സീനിയർ കെയർ ആയ നിഷയാണ് ഭാര്യ. ജോഷ്വാ (13), ജൊഹാൻ (9), ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്. കാളാംപറമ്പിൽ വർക്കി ജോസും, ജെസി ജോസുമാണ് ജിജോയുടെ മാതാപിതാക്കൾ. സിജോ ജോസ്, സുജ റോബിൻ എന്നിവർ സഹോദരങ്ങളാണ്.