രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ബാധിത; പിന്നീട് രോഗം ഭേദമായെന്ന് കരുതിയെങ്കിലും പിന്നീട് ആരോഗ്യനില വഷളായി; യുകെയിലുള്ള ഭര്‍ത്താവിന്റെ അടുത്ത് എത്തിയത് മൂന്നാഴ്ച മുമ്പ്; ലിവര്‍പൂളില്‍ എത്തിയതിന് ശേഷം ഏറെ ക്ഷീണിതയായി; യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി മലയാളി നഴ്‌സിന്റെ മരണം

New Update

publive-image

ലിവര്‍പൂള്‍: മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്.

Advertisment

രണ്ടു വർഷമായി ബ്ലഡ് ക്യാൻസർ ബാധിതയായതിനെ തുടർന്നുള്ള ചികിത്സയിലായിരുന്നു. ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായ ഭർത്താവ് മാർട്ടിൻ വി.ജോർജിന് അടുത്തേക്കു മൂന്നാഴ്ച മുൻപാണ് എത്തിയത്. മാർട്ടിൻ മൂന്നു മാസങ്ങൾക്കു മുൻപാണ് യുകെയിൽ എത്തിയത്.

2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായി തുടർന്നതിനാൽ മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരവേയാണ് ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്.

വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി.പി ജോര്‍ജിന്റെയും ഗ്രേസിയുടെയും മകളാണ് അനു. ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുുട്ടികളുണ്ട്.

Advertisment