ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഇന്ന് ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിന്റെ അടുത്ത് പോകാനിരിക്കെ

New Update

publive-image

ലണ്ടന്‍: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ബ്രൈറ്റണിൽ ദീര്‍ഘകാലമായി താമസിക്കുന്ന ജോര്‍ജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകളും യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുമായിരുന്ന നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ.

Advertisment

ഇന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കവെയാണ് അന്ത്യം. 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്.

ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാലാ സ്വദേശികളാണ്. ശനിയാഴ്ച ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു നേഹ ജോർജ്. സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തിയ നേഹ വീട്ടിൽവെച്ചാണ് കുഴഞ്ഞു വീണ് മരിച്ചത്.

Advertisment