New Update
Advertisment
ലണ്ടന്‍: മൂന്നാഴ്ച മുൻപ് ഇംഗ്ലണ്ടിലെ ഡെര്‍ബിയില്‍ മകളുടെ അടുത്തെത്തിയ മലയാളി നിര്യാതനായി. ആലുവ നേതാജി റോഡിൽ പള്ളശേരി ഹൗസിൽ ജയ്സൺ പള്ളശേരി വർക്കി(68) ആണ് ഡെർബിയിൽ താമസിക്കുന്ന മകൾ മിൽനയുടെ വീട്ടിൽ വച്ച് മരിച്ചത്. ബെല്‍ഫാസ്റ്റില്‍ നിന്ന് ഡെര്‍ബിയിലെ മകളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ബെൽഫാസ്റ്റിലേക്ക് തിരികെ പോകാനുള്ള തയാറെടുപ്പ് നടത്തവേയാണ് ബുധനാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡെർബി റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ക്യാന്‍സര്‍ രോഗിയായിരുന്നു ഇദ്ദേഹം. ഭാര്യ: ഡെല്‍ഫിന. മറ്റ് മക്കൾ: വിമൽ ജയ്സൺ (മസ്കറ്റ്), നിക്ക് (ബെൽഫാസ്റ്റ്).