New Update
/sathyam/media/post_attachments/3PhK4YISTB0EoBqrFNtf.jpg)
ലണ്ടൻ: കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്ന മലയാളി നഴ്സ് യുകെയില്‍ മരിച്ചു. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററില്‍ താമസിച്ചിരുന്ന തൊടുപുഴ സ്വദേശിനി റെജി ജോണി (49) ആണ് മരിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു.
Advertisment
കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ യുകെയിലെ ആശുപത്രിയില്‍ ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പരിശോധനയില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ ചികിത്സകള്‍ നടത്തിവരവെയാണ് അന്ത്യം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയാണ് ഭര്‍ത്താവ്. യുകെയില്‍ എത്തുന്നതിന് മുമ്പ് റെജി ജോണി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നഴ്‍സായിരുന്നു. അമ്മു ജോണിയാണ് മകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us