ചെസ്റ്റർഫീൽഡ് ഹോളി ഫാമിലി ചർച്ച് ഹാളിൽ നടന്ന ഈസ്റ്റർ ആഘോഷം അവിസ്മരണിയമായി.

New Update
publive-image
ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത, നോട്ടിങ്ഹാം സെയ്ന്റ് ജോൺ മിഷന്റെ ഭാഗമായ ചെസ്റ്റർഫീൽഡ് കൂട്ടായ്‌മയിൽ ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഏപ്രിൽ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുർബാനക്കു ശേഷം ആരംഭിച്ച  ആഘോഷങ്ങൾ, കലാപരിപാടികൾ, സ്നേവിരുന്ന് എന്നിവയോടെ കൂടുതൽ മനോഹരമായി. ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യപകർ എന്നിവർ നേതൃത്വം നൽകിയ ഈസ്റ്റർ സായാഹ്നം ചെസ്റ്റർഫീൽഡ് സീറോ മലബാർ കൂട്ടായ്‌മക്ക് കൂടുതൽ ഉണർവ്വും ആവേശവും നൽകിയ അവസരമായിമാറി.
Advertisment
Advertisment