/sathyam/media/post_attachments/CF7F50PfKGkQJ86F5EQb.jpg)
യുകെ:ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പൗഡ ഗംഭീരമായി തുടങ്ങി. ഏപ്രിൽ 28 നു വൈകുന്നേരം നാലുമണിക്കു 15:00 യുകെ, 19:30 ഇന്ത്യന്‍ സമയം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റും, ധന്യഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി ഇ ഒ യും, നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ ജോൺ മത്തായി ഉൽഘാടനം ചെയ്തു.
ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള ഭദ്രദീപം തെളിച്ചു പ്രവാസികൾക്കായി നവസന്ദേശം പകർന്നപ്പോൾ വെര്‍ച്വല്‍ പ്ളാറ്റ്ഫോമിൽ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ പ്രവാസി മലയാളികളും തന്നെ ദിപം തെളിച്ചു കൊണ്ടു ആ സന്ദേശം ഏറ്റു വാങ്ങി. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും, കലാസാംസ്കാ രികരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിൽ മേടയിലാണു ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്യുവാനെത്തിയത്.
ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജർമൻ പ്രൊവിൻസ്) ഈശ്വര പ്രാർത്ഥനക്കുശേഷം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. യോഗാധ്യക്ഷന്‍ ചെയർമാൻ ജോളി തടത്തിൽ, ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള തുടങ്ങിയവർ വേൾഡ് മലയാളി കൗൺസിൽ തുടക്കമിട്ട കലാസാംസ്കാരികവേദിയുടെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പള്ളി ആശംസകൾ നേർന്നു.
പ്രത്യേക അഥിതികളായി എത്തിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ മനുവും, പബ്ലിക് റിലേഷൻ ഓഫീസർ ജയനും എയർപ്പോർട്ടിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തേയും, അവരുടെ സേവനം യാത്രക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു.
അടുത്തകാലത്തു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചു ഹൃദയസ്തംഭനം മൂലം മരിക്കാനിടയായ ആസ്ട്രേലിയയിൽ നിന്നു അവധിക്കു നാട്ടിൽ വന്ന അഭിലാഷ് എന്ന പ്രവാസി മലയാളിക്ക് എയർപോർട്ടിൽ നിന്നു പ്രഥമ ശുശ്രൂഷ കിട്ടുവാൻ വൈകിയെന്ന ചില വാർത്തകൾ കേട്ടു ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളികൾക്കു ആശ്വാസം പകരുന്ന വാക്കുകളായിരുന്നു മനുവും ജയനും പങ്കുവച്ചത്.
മാധ്യമപ്രവർത്തകനും, വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റു മായ ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഡോക്ടേഴ്സ് ഫോറം പ്രസി ഡന്റ് ഡോ. ജിമ്മി മൊയ്ലാൻ, ഗ്ളോബൽ വൈസ് പ്രസിഡന്റ് തോമസ് അറംമ്പൻകുടി, വേൾഡ് മലയളി കൗൺസിൽ എന്‍ആര്‍കെ ഫോറം പ്രസിഡന്റ് അബ്ദുൾ ഹാക്കിം, മാധ്യമപ്രവർത്തകനും, പ്രമുഖ സാഹിത്യകാരനും, എഴുത്തുകാരനുമായ കാരൂർ സോമൻ തുടങ്ങിയവരാണ് അഭിലാഷ് എന്ന യുവാവിന്റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുവാനുള്ള പാനലിൽ ഉണ്ടായിരുന്നത്.
പ്രമുഖ എഴുത്തുകാരിയും, വാഗ്മിയും, അക്ഷരി ഫൗണ്ടേഷൻ സി.ഇ.ഒ.യും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോം പ്രസിഡന്റുമായ പ്രൊഫസർ ഡോ.ലളിത മാത്യു കലാസാംസ്കാരിക വേദിയിൽ കവിതയുടെ പ്രാധാന്യത്തെക്കുറിച്ചു ഹ്രസ്വമായി പ്രതിപാദിച്ചുകൊണ്ടു താനെഴുതിയ ഉറങ്ങട്ടെ മുത്തശ്ശി എന്ന കവിത അവതരിപ്പിച്ചു.
രാജു കന്നേക്കാട്ടു (ഐയർലണ്ട് പ്രൊവിൻസ്) അവതരിപ്പിച്ച ഗഫൂർക്ക ദോസ്ത് എന്ന കവിതയും, ജോൺസൺ, ആൻസി തലശല്ലൂർ (പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ) അവതരിപ്പിച്ച യുഗ്മ ഗാനവും, ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ ഗാനവും, ഗായകനും, കലാകാരനുമായ സോബിച്ചൻ ചേന്നങ്കരയുടെ ഗാനങ്ങളും, ഈ കലാസാംസ്ക്കാരികവേദിയെ പ്രൗഡഗംഭീരമാക്കി.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം മെയ് 26-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ ടൈം) വേർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാ രികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പ്രവാസി മലയാളികൾക്കിടയിൽ ഇദംപദമായി ആരംഭിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us