/sathyam/media/post_attachments/jDMK22DBfgbK9gwzZjAf.jpg)
യുകെ:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ യുത്ത് വിംഗ് കമ്മിറ്റിയുടെ രൂപീകരണവും പ്രവർത്തനോഘടനവും ലണ്ടനിൽ രമ്യ ഹരിദാസ് എംപി നിർവഹിച്ചു. ലണ്ടനിലെ ക്രോയ്ഡനിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ 'യുവ 2023' ചടങ്ങിൽ വെച്ചാണ് പുതിയ യുവജന കമ്മിറ്റി യുടെ രൂപീകരണവും പ്രവർത്തോനോട്ഘടനവും സംഘടുപ്പിച്ചത്.
ആലത്തൂർ എംപി രമ്യ ഹരിദാസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ത്രിവർണ്ണ ഷോൾ അണിയിച്ചുകൊണ്ടും, ഐഒസി (യുകെ) യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് വിക്രം ദുഹാൻ മെമ്പർഷിപ് സർട്ടിഫിക്കറ്റുകൾ നൽകികൊണ്ടി സംഘടനയിലേക്ക് സ്വാഗതം ചെയ്തു. പുതിയ കമ്മിറ്റി അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യുവജനങ്ങൾ മുഴക്കിയ മുദ്രാവാക്യങ്ങൾ ചടങ്ങിനെ ആവേശജ്വലമാക്കി.
തുടർന്ന് നടന്ന 'യുവ 2023' യുവജന സംഗമത്തിൽ, ഇന്ത്യൻ വംശജനായ എംപി വീരേന്ദ്ര ശർമ, ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് വിക്രം ദുഹാൻ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, 'യുവ 2023' പ്രോഗ്രാം കോർഡിനേറ്റർ തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിവിധ പ്രവർത്തന മേഖലകളിൽ സാന്നിധ്യമറിയിച്ച യുവജനങ്ങളെ ചടങ്ങിൽ ആദരിച്ചു. യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് എഫ്രേം സാം സ്വാഗതവും ജോൺ പീറ്റർ നന്ദിയും പ്രകാശിപ്പിച്ചു. 'യുവ 2023' ന്റെ വിവിധ പ്രോഗ്രാം കമ്മിറ്റികളെ പ്രതിനിധാനം ചെയ്തിരുന്നത് ഐഒസി ഭാരവാഹികളായ ബിജു വർഗീസ്, ജോർജ് ജേക്കബ്, റോമി കുര്യാക്കോസ് എന്നിവരായിരുന്നു.
ഐഒസി (യുകെ) കേരള ചാപ്റ്റർ യൂത്ത് വിംഗ് ഭാരവാഹികൾ ഇവരാണ്:
എഫ്രേം സാം (പ്രസിഡണ്ട്), അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് (വൈസ് പ്രസിഡണ്ടുമാർ), നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ (ജനറൽ സെക്രട്ടറിയമാർ), വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് (ജോയിന്റ് സെക്രട്ടറിമാർ), സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
പുതിയ കമ്മിറ്റിയുടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞതായും യുവജനങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങളിൽ ശക്തവും സജീവവുമായി ഇടപെടുമെന്നും ചുമതലയേറ്റ ഭാരവാഹികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us