താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും: യുഎസ്

New Update

publive-image

വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുന്നു. കരാറില്‍ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു. ആഗസ്റ്റ് മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ചാണ് താലിബാന്‍ യു.എസ്. പ്രാഥമിക റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായത്.

Advertisment

publive-image

അതേ സമയം യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ഒരു പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരതയേയും, അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയേയും കുറിച്ചു ആശങ്ക അറിയിച്ചു. മാനുഷിക അവകാശങ്ങള്‍ നിഷേധിക്കുകയും, സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കാത്തതും പ്രതിഷേധാര്‍ഹമാണ് താലിബാന്‍ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

publive-image

കഴിഞ്ഞ താല്പതു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നേരിട്ടിട്ടില്ലാത്ത വരള്‍ച്ചാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും, സാമ്പത്തികമായി രാഷ്ട്രം തകര്‍ന്നിരിക്കുകയാണെന്നും, സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും ചൂണ്ടികാട്ടിയാണ് ബൈഡന്‍ ഭരണകൂടം സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ടു മറ്റു രാഷ്ട്രങ്ങള്‍ക്കുനേരെ അക്രമണം നടത്തുവാന്‍ ആരേയും അനുവദിക്കുകയില്ലെന്നും താലിബാന്‍ സര്‍ക്കാരിന്റെ വിദേശ മന്ത്രിയെ ഉദ്ധരിച്ചു സുഹെയ്ല്‍ ഷഹീന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

us news
Advertisment