/sathyam/media/post_attachments/lyMJnr63fomk3rqrDMz2.jpg)
ഹൂസ്റ്റൺ: യുഎസിൽ നേഴ്‌സിങ് മേഖലയിൽ ഏറെക്കാലം സേവനം അനുഷ്ടിച്ച സീനിയർ മലയാളി നഴ്സ് അച്ചാമ്മ കുര്യൻ പന്നാപാറ (75) നിര്യാതയായി. ഹൂസ്റ്റണിലെ ഷുഗർലാൻഡിലെ വസതിയിൽ വച്ചായിരുന്നു മരണം. ഭർത്താവ് കുര്യൻ പന്നാപാറ. ഷെർലി, ഷൈനി എന്നിവർ മക്കളാണ്. 5 കൊച്ചു മക്കളും ഉണ്ട്.
1971 ൽ കുര്യൻ പന്നാപാറയുമായുള്ള വിവാഹത്തിനു ശേഷം 1972 ലാണ് അച്ചാമ്മ അമേരിക്കയിലേക്ക് കുടിയേറിയത്. നേഴ്സിംഗ് മേഖലയിൽ വളരെ കാലം സേവനമനുഷ്ഠിച്ചശേഷമാണ് റിട്ടയർ ചെയ്തത്.
സംസ്കാരചടങ്ങുകൾ ജൂലൈ 19 നു ഷുഗർലാൻഡിൽ ഉള്ള സെൻറ്റ് ലോറെൻസ് കാത്തലിക് ചർച്ച് (3100 Sweetwater BLVD, Sugar Land, TX 77479) ദേവാലയ സെമിത്തേരിയിൽ നടക്കും.
രാവിലെ 8:30 മുതൽ 10 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. അതിനുശേഷം റോസൻ ബർഗിൽ ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. < 3900 B F Terry BLVD, Rosenberg TX 77471 >
ഹ്യൂസ്റ്റൺ മലയാളികളുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അച്ചാമ്മ - കുര്യൻ ദമ്പതികൾ. ഐസിഎച്ച് - ഇന്ത്യ കത്തോലിക്കസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us