ന്യൂയോര്‍ക്കില്‍ സ്വന്തം ഓഫീസില്‍ അഭിഭാഷകന്‍ അടിയേറ്റു കൊല്ലപ്പെട്ടു

New Update

publive-image

ന്യൂയോര്‍ക്ക്:ജാക്‌സന്‍ ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം ലൊ ഓഫീസില്‍ അഭിഭാഷകന്‍ അടിയേറ്റു കൊല്ലപ്പെട്ടു. ആഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ക്യൂന്‍സ് പോലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

Advertisment

വിവാഹമോചനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ക്യൂന്‍സില്‍ അറിയപ്പെടുന്ന ചാള്‍സ് സുലോട്ട് (65) എന്ന ലോയറാണ് വ്യാഴാഴ്ച രാവിലെ മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി അവിടെ വൃത്തിയാക്കുവാന്‍ എത്തിയ ക്ലീനര്‍ കണ്ടെത്തിയത്.

മാറിലും, മുഖത്തും, മര്‍ദനത്തെ തുടര്‍ന്ന് കാര്യമായി പരിക്കുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇദ്ദേഹം മരിച്ചതായും പോലീസ് പറഞ്ഞു.

publive-image

1982 മുതല്‍ ന്യൂയോര്‍ക്കില്‍ വക്കീലായി പ്രാക്ടീസു ചെയ്യുകയായിരുന്നു ചാള്‍സ്. ആഗസ്റ്റ് 5ന് ക്യൂന്‍സ് സുപ്രീം കോര്‍ട്ടില്‍ കേസ്സിന് ഹാജരാകേണ്ടതായിരുന്നു ചാള്‍സ്. വളരെ നല്ല വ്യക്തിത്വത്തിനുടമായിരുന്നു എന്ന് തൊട്ടടുത്തു താമസിക്കുന്ന 75 വയസ്സുള്ള മേരിയാന റമീസെ പറഞ്ഞു.

ക്യൂന്‍സ് പോലീസ് വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതൊരു കൊലപാതകമാണെന്നും, പ്രതിയെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചുവെന്നും അറിയിച്ചു.

us news
Advertisment